October 1, 2022 Saturday

2എം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ലിഫ്റ്റ് ടെക്‌നോളജി പുസ്തകങ്ങള്‍ക്ക് ആഗോള അംഗീകാരം

Janayugom Webdesk
കൊച്ചി
May 14, 2020 3:51 pm

കാലടിയിലും പാലക്കാടും ലിഫ്റ്റ്, എസ്‌കലേറ്റര്‍ ഘടകഭാഗങ്ങളുടെ നിര്‍മാണ‑കയറ്റുമതി യൂണിറ്റുകളുള്ള 2എം ഹോള്‍ഡിംഗ്‌സ് ഗ്രൂപ്പ്, കാലടി മറ്റൂരിലെ യൂണിറ്റിനോടു ചേര്‍ന്ന് ആരംഭിച്ച ലിഫ്റ്റ്, എലിവേറ്റര്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാങ്കേതികവിദഗ്ധര്‍ തയ്യാറാക്കിയ ലിഫ്റ്റ് ടെക്‌നോളജി പുസ്തകങ്ങള്‍ക്ക് ആഗോള അംഗീകാരം. എലിവേറ്റര്‍ രംഗത്തെ ആധികാരിക പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന എലിവേറ്റര്‍ബുക്‌സ്‌ഡോട്‌കോം എന്ന സൈറ്റാണ് 2എംന്റെ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് 2എം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇലക്ട്രിക്കല്‍ എലമെന്റ്‌സ് ഓഫ് ലിഫ്റ്റ് ടെക്‌നോളജി, മെക്കാനിക്കല്‍ എലമെന്റ്‌സ് ഓഫ് ലിഫ്റ്റ് ടെക്‌േേനാളജി, ഇലക്ട്രോ-മെക്കാനിക്കല്‍ എലമെന്റ്‌സ് ഓഫ് ലിഫ്റ്റ് ടെക്‌നോളജി, വെര്‍ട്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി റിവ്യൂ സെറ്റ്, ലിഫ്റ്റ് ടെക്‌നോളജി തുടങ്ങിയ പുസ്തകങ്ങളുടെ പ്രിന്റ്, ഡിജിറ്റല്‍ എഡിഷനുകളാണ് ഈ സൈറ്റിലൂടെ ലഭ്യമാവുക.

ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ അംഗീകാരമുള്ള ഏഷ്യയിലെ ആദ്യ ലിഫ്റ്റ് ടെക്‌നോളജി ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് 2എംന്റേത്.

Eng­lish Sum­ma­ry:  2M insti­titues lift tech­nol­o­gy books got glob­al appreciation

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.