രാമേശ്വരത്തു കണ്ടത് ലിഗയെ അല്ലെന്നു പോലീസ്.

Web Desk
Posted on April 07, 2018, 11:50 am

കോവളം: കാണാതായ വിദേശ വനിത ലിഗയെ തമിഴ്നാട്ടിലെ രാമേശ്വരത്ത് കണ്ടതായ വാർത്ത അടിസ്ഥാനരഹിതമാണെന്ന് പോലീസ്. കണ്ടതായി പറഞ്ഞ
വിദേശ ദമ്പതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  പോലീസ് അന്വേഷണം  നടത്തിയിരുന്നു.  . ഇന്നലെ ഉച്ചയോടെ  രാമേശ്വരത്തിൽ നിന്നും
കോവളത്തെത്തിയ ബൽജിയൻ സ്വദേശികളാണ് ലിഗയെ വ്യാഴാഴ്ച രാത്രി 8 മണിയോടെ
രാമേശ്വരം റെയിൽവേ സ്റ്റേഷനു സമീപത്ത് കണ്ടതായി പറഞ്ഞത്.
ഇന്നലെ ഉച്ചയോടെ  കോവളത്തെത്തി ബീച്ചിലെ നടപ്പാതയിലൂടെ
താമസിക്കാനുള്ള ഹോട്ടലിലേക്ക് പോകുന്നതിനിടെ  ലിഗയെ  കാണാനില്ലെന്ന്
കാണിച്ച് ഒട്ടിച്ചിരുന്ന നോട്ടീസ് ശ്രദ്ധയിൽ പെട്ട യുവതിയാണ്
രാമേശ്വരത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി ഫോട്ടോയിൽ ഉള്ള ലിഗയെ കണ്ടതായി
ഹോട്ടലുകാരോട് പറഞ്ഞത്. ഹോട്ടലുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോവളം
പൊലീസെത്തി യുവതിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ലിഗയെ മുഷിഞ്ഞ വേഷത്തിലും
ക്ഷീണിതയായ നിലയിലുമാണ്  കണ്ടതെന്ന്  യുവതി കോവളം പൊലീസിനോട് പറഞ്ഞു.
വിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലേയ്ക്ക്
തെരച്ചിലിനായി തിരിക്കുകയായിരുന്നു. ഇതിനിടെ സഹോദരി ലിൽസേ  നൽകിയ ഹേബിയസ് കോർപ്പസ് ഹർജി യുടെ മറുപടിയായി  ലീഗ കടലിൽ ചാടിയിരിക്കാമെന്നു  പോലീസ് കോടതിയെ അറിയിച്ചു.അന്വേഷണം  ഊർജിതമാക്കാൻ കോടതി പോലീസിനോട് നിർദേശിച്ചിട്ടുണ്ട്.