Web Desk

October 27, 2020, 1:48 pm

പഞ്ചായത്ത് കാര്യങ്ങളുമായി ലൈറ്റ് വിഷ്വല്‍ മീഡിയ ഇനി മുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍

Janayugom Online

ലൈറ്റ് വിഷ്വല്‍ മീഡിയ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ യുട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും രാജ്യസഭാംഗം അഡ്വ സോമപ്രസാദ് നിര്‍വഹിച്ചു. ശാസ്താംകോട്ട ആസ്ഥാനമാക്കിയാണ് ചാനല്‍ പ്രവര്‍ത്തിക്കുന്നത്.
ചടങ്ങില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ അരുണാമണി അധ്യക്ഷ ആയിരുന്നു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ കൃഷ്ണകുമാരിയും ചടങ്ങിന് ആശംസ അര്‍പ്പിക്കാനെത്തിയിരുന്നു.

പഞ്ചായത്ത് വാര്‍ത്തകള്‍ മാത്രം ഉള്‍പ്പെടുത്തിയാകും ലൈറ്റ് വിഷ്വല്‍ മീഡിയ പ്രവര്‍ത്തിക്കുക. പഞ്ചായത്തുകളിലെ വിവിധ ജനക്ഷേമ പദ്ധതികള്‍, അവയുടെ നടത്തിപ്പ് തുടങ്ങിയവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കാകും പ്രാധാന്യം കൊടുക്കുക. പഞ്ചായത്തംഗം മുതല്‍ എംപിമാര്‍ വരെ നീളുന്ന ജനപ്രതിനിധികളുടെ അഭിമുഖവും ഉള്‍പ്പെടുത്തും.

വിവിധ പദ്ധതികളുടെ അറിയിപ്പ് ജനങ്ങളില്‍ എത്തിക്കാനും ലൈറ്റ് വിഷ്വല്‍ മീഡിയയിലൂടെ സാധിക്കും. കേരളത്തില്‍ ഇത്തരത്തില്‍ ഒരു സംരംഭം ഇതാദ്യമായാണ്.