മലപ്പുറത്ത് ഇടിമിന്നലേറ്റ് നാലുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

Web Desk
Posted on June 05, 2019, 7:46 pm

മേലാറ്റൂര്‍ (മലപ്പുറം): മലപ്പുറത്ത് നെന്മിനിയില്‍ ഇടിമിന്നലേറ്റ് നാലുപേര്‍ക്ക് പരിക്ക്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാല് യുവാക്കള്‍ക്കാണ് ഇടിമിന്നലേറ്റത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ നെന്മിനിയില്‍ ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായ തൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുല്‍പാരില്‍ മുഹമ്മദ് ദില്‍ഷാദ് (2ഹ ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷന്‍ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു ക്ഷേത്രത്തില്‍ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.