ഷോളയൂർ വാർഡ് 9തിൽ മാറനാട്ടി പ്രദേശത്ത് വനംവകുപ്പിന്റെ ജെണ്ട നിർമ്മാണത്തിനെതിരെ പ്രതിഷേധം. സുബ്രഹ്മന്ന്യൻ, തമ്പി, വലുക്കുട്ടൻ പിള്ള എന്നിവരുടെ കൃഷിയിടത്തിലാണ് മുന്നറിയിപ്പില്ലാതെ വനംവകുപ്പ് ജെണ്ട കെട്ടിയത്. ദ്വര എന്ന പട്ടിക വർഗക്കാരന്റെ അഞ്ചേക്കർ കൃഷി ഭൂമിയും ജെണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലു ജണ്ടകളാണ് നിർമ്മിച്ചിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു വീടിന്റെ കല്ലുകൾ ഇളക്കിയെടുത്തും മാറനാട്ടി തോട്ടിലെ മണൽ വാരിയുമാണ് നാലു ജണ്ടകള്‍ നിർമ്മിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലക്കാരായ പത്തു പേരടങ്ങിയ സംഘമാണ് തൊഴിലാളികൾ. നാട്ടുകാരെത്തി നിർമ്മാണപ്രവർത്തനം തടഞ്ഞു. കൊറോണ വ്യാപനത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം നിലനില്‍ക്കെ അത് മറികടന്നാണ് ജണ്ട നിര്‍മ്മാണമെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജണ്ടകള്‍ നീക്കം ചെയ്യണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന് വനം വകുപ്പ് മന്ത്രിക്ക് അയച്ച മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.
English Summary: illegal jenda construction in agali
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.