June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

നടിയെ ആക്രമിച്ച കേസ്: ഗീതു മോഹൻദാസിന്റെ സാക്ഷിവിസ്താരം പൂർത്തിയായി

By Janayugom Webdesk
February 28, 2020

യുവനടിയെ ആക്രമിച്ച കേസിൽ നടി ഗീതുമോഹൻദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നാണ് ഹാജരാകേണ്ടിയിരുന്നതെങ്കിലും എത്തിയില്ല.കുഞ്ചാക്കോ ബോബന്റെ സാക്ഷി വിസ്താരം അടുത്തമാസം നാലിന് നടക്കും.നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് വിചാരണ കോടതിയില്‍ നടക്കുന്നത്. ഇന്ന് രാവിലെ തന്നെ സാക്ഷി വിസ്താരത്തിനായി സംയുക്ത വര്‍മയും ഗീതു മോഹന്‍ദാസും എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കേസിലെ മുഖ്യ സാക്ഷികളിലൊരാളായ നടി മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം പ്രത്യേക കോടതിയിൽ നടന്നിരുന്നു.രഹസ്യമൊഴിയിൽ നൽകിയ എല്ലാകാര്യങ്ങളും മഞ്ജു സാക്ഷി വിസ്താരത്തിലും ആവർത്തിച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഏതാണ്ട് വൈകീട്ട് ആറരയോടെയാണ് അവസാനിച്ചത്. നടൻ സിദ്ദിഖ്,ബിന്ദുപണിക്കർ,സംവിധായകൻ ശ്രീകുമാർ മേനോൻ,റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം അടുത്ത ദിവസം നടക്കും. 136 സാക്ഷികളെയാണ് ആദ്യ ഘട്ടത്തില്‍ വിസ്തരിക്കുന്നത്.

Eng­lish Sum­ma­ry: Actress attack case- geethu mohan­das’s cross exam­i­na­tion completed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.