September 26, 2022 Monday

Related news

August 23, 2022
May 30, 2022
March 31, 2022
August 16, 2021
June 25, 2021
February 19, 2021
October 15, 2020
September 7, 2020
December 30, 2019

സഞ്ചാരികളും സന്ദർശകരും ഇല്ലാതെ ആമ്പൽ വസന്തം

Janayugom Webdesk
കോട്ടയം
September 7, 2020 10:41 pm

സഞ്ചാരികളും സന്ദർശകരും ഇല്ലെങ്കിലും ആമ്പൽ പൂക്കൾ അവയുടെ അഴക് വിരിക്കുന്നു. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് മുൻ വർഷങ്ങളിൽ ആമ്പൽ വിരിഞ്ഞത് കാണാൻ എത്തിയിരുന്ന സഞ്ചാരികൾ ഇന്ന് ഇല്ല. കോട്ടയത്ത് മലരിക്കലും, അമ്പാട്ട്കടവും തുടങ്ങി ആമ്പൽ നിറഞ്ഞു നിന്നിരുന്ന ഇടങ്ങളിൽ സന്ദർശകർ ഇപ്പോൾ ഒന്നോ രണ്ടോ പേർമാത്രമായി ചുരുങ്ങി. ഇതോടെ ആമ്പൽപ്പൂ പാടങ്ങളെ ആശ്രയിച്ചുകഴിയുന്നവരും, ചെറുവള്ളങ്ങൾ ഉള്ളവരും പ്രതിസന്ധിയിലായി. സന്ദർശകർ കുറവായതിനാൽ അവധിക്കാലവും വിഫലമായി. 

കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന പനച്ചിക്കാട് അമ്പാട്ടുകടവ്, മലരിക്കൽ, കുറിച്ചി, തൃക്കോതമംഗലം, ആർപ്പുക്കര എന്നിവിടങ്ങളിലെ പൂപാടങ്ങൾ കാണാൻ ഇന്ന് ആരുമില്ല എന്ന സ്ഥിതിയാണ്. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ വെള്ളം നിറയുന്നതോടെ അമ്പലുകൾ മൊട്ടിടാൻ തുടങ്ങും. പൂക്കൾ നിരന്ന് തുടങ്ങുന്ന ഓഗസ്റ്റ് മുതലാണ് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത്.ഒക്ടോബർ വരെയാണ് സഞ്ചാരികളുടെ ഒഴുക്ക്. 

എന്നാൽ ഇത്തവണ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു സീസൺ എത്തിയിട്ടും കോവിഡ് രോഗവ്യാപനം ഇരുട്ടടിയായി. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ആമ്പൽ പൂക്കളെ അടുത്ത് കാണാൻ സഞ്ചാരികളെ വള്ളത്തിൽ എത്തിക്കാനും പൂക്കൾ പറിച്ചു നൽകി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന അനവധി പേരാണ് ഇവിടെയുള്ളത്. മുൻവർഷങ്ങളിൽ ആമ്പൽ കാഴ്ചകൾ കാണാൻ ആമ്പൽ ഫെസ്റ്റ് നടത്തിയിരുന്നു. 

വിരിഞ്ഞു നില്ക്കുന്ന ആമ്പൽ പാടങ്ങൾ കാണുന്നതിനായി പുലർച്ചെ തന്നെ സ്ഥലങ്ങളിൽ എത്തണം. ഇതിനായി ദിവസങ്ങൾക്ക് മുൻപും ബന്ധുവീടുകളിലും തങ്ങിയിരുന്നവർ വരെ മുൻവർഷങ്ങിൽ ഉണ്ടായിരുന്നു. കൂടാതെ, സഞ്ചാരികളുടെ സന്ദർശന സ്ഥലങ്ങളിൽ ആമ്പൽപാടങ്ങളും ഇടം നേടുകയും ചെയ്തിരുന്നു. മലരിക്കൽ, എരമല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു. 

കല്യാണ വീഡിയോകൾ, ഫോട്ടോഷൂട്ടുകൾ, പരസ്യങ്ങൾ, ഷോർട്ട് ഫിലിം, സോങ് സീനുകൾ എന്നിവ ചെയ്യുന്നതിനായി ആമ്പൽ പാടം പുതിയ ലൊക്കേഷനായി മാറുകയും ചെയ്തിരുന്നു. ആമ്പൽ കാണണം എന്ന ആഗ്രഹം പലരിലും ഉണ്ടെങ്കിലും പാടശേഖരങ്ങളിൽ സഞ്ചാരികളുടെ സന്ദർശനം കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്കിയിട്ടുണ്ട് എന്നത് സഞ്ചാരികളെ സങ്കടത്തിലാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആമ്പൽ ഫെസ്റ്റ് ഇ ഫെസ്റ്റായി നടത്താനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:lilly flow­er­ing with­out tourists and visitors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.