Web Desk

ന്യൂഡൽഹി

June 20, 2020, 6:04 pm

വിമാനക്കൂലി പരിധി നിശ്ചയിക്കൽ ഓഗസ്റ്റ് 24ന് ശേഷം മാത്രം

Janayugom Online

ഉയർന്നതും താഴ്ന്നതുമായ വിമാനയാത്രാക്കൂലി നിജപ്പെടുത്തൽ ഓഗസ്റ്റ് 24ന് ശേഷമെന്ന് വ്യോമയാന സെക്രട്ടറി പി എസ് ഖരോല. അപ്പോഴത്തെ സാഹചര്യം പരിഗണിച്ചാകും നിരക്ക് നിശ്ചയിക്കലെന്നും അദ്ദേഹം വ്യക്താക്കി.

രണ്ട് മാസത്തോളം വിമാന സർവീസുകൾ നിർത്തി വച്ച ശേഷം കഴിഞ്ഞ മാസം 25നാണ് ഇവ വീണ്ടും തുടങ്ങിയത്. എന്നാൽ ഉയർന്ന നിരക്കും താഴ്ന്ന നിരക്കും യാത്രയുടെ സമയം അനുസരിച്ച് നിശ്ചയിക്കാമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇത് മൂന്ന് മാസത്തേക്കാണ് നിശ്ചയിച്ചിരുന്നത്. ഇത് മൂന്ന് മാസം വരെ തുടരുമെന്നും പുതിയ നിരക്ക് നിശ്ചയിക്കുന്നത് ഓഗസ്റ്റ് 24ന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ വന്ദേഭാരത് ദൗത്യത്തിലൂടെ പ്രവാസികളെ എത്തിക്കുന്നത് തുടരും.

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നും നാലും ഘട്ടങ്ങളിലായി 750 സ്വകാര്യ ആഭ്യന്തര വിമാനങ്ങൾക്ക് രാജ്യാന്തര സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

eng­lish summary:Limits On Air­fares May Be Extend­ed Beyond August 24: Avi­a­tion Secretary
you may also like this video: