ഇന്തോനേഷ്യൻ വിമാന അപകടം: യാത്രക്കാരെല്ലാം മരിച്ചെന്ന് അധികൃതര്‍

Web Desk
Posted on October 30, 2018, 8:36 am

ജക്കാര്‍ത്ത: ഇന്തോനേഷ്യൻ വിമാനം കടലില്‍ തകര്‍ന്ന് വീണതിന് കാരണം സാങ്കേതിക തകാരാറെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്നം അധികൃതകരെ അറിയിക്കുന്നതിൽ പൈലറ്റിന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹി സ്വദേശി ഭവ്യെ സുനേജയായിരുന്നു പൈലറ്റ്.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം മരിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാലും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. കണ്ടെത്തിയ മൃതദേഹങ്ങൾ  ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെ ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്കുള്ള യാത്രക്കിടെയാണ്  വിമാനം കടലില്‍ തകര്‍ന്ന് വീണത്. ലയണ്‍ എയര്‍ കമ്പനിയുടെ ജെടി 610 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷമായിരുന്നു അപകടം. ഇന്തോനേഷ്യൻ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.