ഫുട്ബോള്‍ മിശിഹായുടെ രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുമോ?

ആ ഇടങ്കാലന്‍ മാന്ത്രികതയ്ക്ക് തിരശ്ശീലവീഴുമോ?… ലോക ഫുട്ബോള്‍ ആരാധകര്‍ മുഴുവന്‍ ഉറ്റുനോക്കുന്ന ചോദ്യം ഇതായിരിക്കും… കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ടൂര്‍ണമെന്റ് അട്ടിമറിച്ചുവെന്ന് ആരോപിക്കുകയിം ചെയ്ത ലിയോണല്‍ മെസ്സിക്ക് വിലക്കേര്‍പ്പെടുത്താന്‍ സാധ്യത. രണ്ട് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. റഫറിയിങ് നീതിപൂര്‍വമല്ലെന്നും അഴിമതി നിറഞ്ഞതാണെന്നും അഴിമതിയില്‍ പങ്കാളിയാകാന്‍ താല്പര്യമില്ലാത്തതുകൊണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാതിരുന്നത് എന്നും മെസി പറഞ്ഞിരുന്നു.
ചിലിയുമായുള്ള അവസാന മത്സരത്തില്‍ മഞ്ഞ കാര്‍ഡിന് പകരം തനിക്ക് ചുവപ്പ് കാര്‍ഡ് തന്നത് അനീതിയാണെന്നും ഇത് മുന്‍ മത്സരങ്ങളില്‍ റഫറിയിംഗിനെതിരെ പരാതിയും വിമര്‍ശനവും ഉന്നയിച്ചതിനുള്ള പ്രതികാര നടപടിയാണെന്നും അര്‍ഹിച്ച ജയം അര്‍ജന്റീനയില്‍ നിന്ന് തട്ടിപ്പറിച്ചതായും മെസി ആരോപിച്ചിരുന്നു. ബ്രസീലുമായുള്ള സെമി ഫൈനലില്‍ മികച്ച പ്രകടനം നടത്തിയ അര്‍ജന്റീനയുടെ ജയം തട്ടിപ്പറിച്ചതാണ് എന്നുംഈ കപ്പ് ബ്രസീലിന് വേണ്ടി തയ്യാറാക്കി വച്ചതാണെന്നും ഫൈനലില്‍ ബ്രസീലേ ജയിക്കൂ എന്നും മെസി പറഞ്ഞിരുന്നു.
വിലക്കു വന്നാല്‍ അടുത്തവര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പും 2022 ഖത്തല്‍ ലോകകപ്പിനുള്ള പകുതിയിലധികം യോഗ്യതാമല്സരങ്ങളും മെസിക്ക് നഷ്ടമാകും. ഇപ്പോള്‍ 32വയസുള്ള മെസിക്ക് പിന്നീട് രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചുവരുമ്പോാള് 34വയസാകുമെന്നതും തിരിച്ചടിയാണ്. അതേസമയം, അര്‍ജന്റീന ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയും മെസിയുടെ വിലക്കിനെ സംബന്ധിച്ചുള്ള നിര്‍ണായക പ്രസ്താവന നടത്തുകയും ചെയ്തു.
You May Also Like This: