16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 27, 2025
February 18, 2025
January 13, 2025
January 11, 2025
November 29, 2024
October 18, 2024
August 24, 2024
July 17, 2024
January 16, 2024
January 2, 2024

ബാലൺ ദി ഓര്‍ പുരസ്കാരം മെസ്സിക്ക്: പുരസ്കാരം നേടുന്നത് ഏഴാം തവണ

Janayugom Webdesk
പാരീസ്
November 30, 2021 10:09 am

ഏഴാം തവണയും ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന പിഎസ്ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോയാണ് മൂന്നാമത്. ഏറ്റവും കൂടുതൽ ബാലൺദ്യോർ സ്വന്തമാക്കിയ താരവും മെസ്സിയാണ്. അഞ്ച് ബാലൺദ്യോർ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തൊട്ടു പിന്നിൽ.

മെസ്സിക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ജോര്‍ജീന്യോ എന്നിവർ ഉൾപ്പെടെ 11 പേരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. ബാഴ്സലോണ താരം അലക്സിയ പുറ്റലാസാണ് മികച്ച വനിതാ താരം.

മികച്ച യുവതാരമായി പെഡ്രി ഗോൺസാലസിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള പ്രത്യേക പുരസ്കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കിക്കാണ്.
eng­lish summary;Lionel Mes­si has won the Balon d’Or for the sev­enth time
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.