തൃശ്ശൂര്‍ നിരത്തുകള്‍ രസിപ്പിച്ച് പുലികളിറങ്ങിയപ്പോള്‍ ഈ റോഡുകളെ ‘വിറപ്പിച്ച്’ സിംഹങ്ങള്‍

Web Desk
Posted on September 14, 2019, 9:28 pm

ന്യൂഡല്‍ഹി: കേരളത്തെ രസിപ്പിച്ച് പുലികളിറങ്ങിറങ്ങിയപ്പോള്‍ ഗുജറാത്തിലെ റോഡുകളില്‍ മനുഷ്യരെ വിറപ്പിച്ച് സിംഹക്കൂട്ടം. ഏഴ് സിംഹങ്ങളാണ് വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ജുനഗഡിലെ റോഡുകളില്‍ ഇറങ്ങിയത്. സമീപത്തുള്ള ഗിര്‍ ദേശീയോദ്യാനത്തിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് പുറത്തുകടന്നവയാണിവയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിലേ വന്ന ഒരു യാത്രികനാണ് സിംഹങ്ങളില്‍ റോഡില്‍ തലങ്ങും വിലങ്ങും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവയെ തിരികെ വനത്തിലെത്തിലെത്തിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

YOU MAY LIKE THIS VIDEO ALSO