Web Desk

മുംബൈ

February 23, 2020, 7:17 pm

ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട, ഇനി മുതൽ മദ്യം ഓണ്‍ലൈന്‍ വഴിയും!

Janayugom Online

മധ്യപ്രദേശില്‍ ഇനി മുതൽ മദ്യം ഓണ്‍ലൈന്‍ വഴി ലഭിക്കും. റവന്യൂ വരുമാനം കൂട്ടാന്‍ സംസ്ഥാനത്ത് 3,000 മദ്യവില്പന ശാലകള്‍ പുതിയതായി തുറക്കാനും തീരുമാനമായി. 2020–21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ലഭിക്കുന്ന തരത്തിൽ തീരുമാനമുണ്ടായത്. റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനായി 1,061 വിദേശ മദ്യവില്‍പന ശാലകളും 2,544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതുതായി തുറക്കാനാണ് തീരുമാനം.

മധ്യപ്രദേശിലെ മുന്തരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്സൈസ് നയത്തില്‍ പദ്ധതിയുള്ളതായാണ് റിപ്പോർട്ടുകൾ. മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മിക്കാനുള്ള നടപടിയും ആരംഭിക്കും. ഓണ്‍ലൈന്‍ വിതരണം നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും. ഇ‑ടെണ്ടര്‍ ലേലം വഴിയാണ് ഓൺലൈൻ മദ്യ വില്‍പനയുടെ നടപടികള്‍ ആരംഭിക്കുക.

you may also like this video;