കുറിപ്പടിയുള്ളവർക്ക് മദ്യം ലഭിക്കണമെങ്കിൽ ഈ നിബന്ധനകൾ പാലിക്കണം

Web Desk

തിരുവനന്തപുരം

Posted on March 31, 2020, 5:10 pm

ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം ലഭിക്കുന്നതിനുള്ള മാർഗരേഖ തയ്യാറായി. ഒരാഴ്ചത്തേയ്ക്ക് ഒരപേക്ഷകന് കൈമാറുക മൂന്നുലിറ്റർ മദ്യമാണ്. സ്റ്റോക്ക് അനുസരിച്ച് ഏത് മദ്യം നൽകണമെന്ന കാര്യം തീരുമാനിക്കും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതിന് ബെവ്കോയ്ക്കാണ് ചുമതല. സർക്കാർ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രം മദ്യം നൽകും. അതും എക്സൈസ് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രം.

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്സൈസ് ആദ്യം ഒരു പെർമിറ്റ് അനുവദിക്കും. ഈ പെർമിറ്റിന്റെ പകർപ്പ് ബെവ്കോയ്ക്ക് കൈമാറും. അപേക്ഷകന്റെ മൊബൈൽ നമ്പറിൽ വിളിച്ച ശേഷം മദ്യം വീട്ടിലെത്തിക്കാനുള്ള തുടർ നടപടികൾ ബെവ്കോ സ്വീകരിക്കും. ഒരു ദിവസം 420 മില്ലി മദ്യമായിരിക്കും ഒരാൾക്ക് ഇപ്രകാരം കഴിക്കാൻ സാധിക്കുന്നത്. എട്ടാം ദിവസം വീണ്ടും മദ്യം വേണമെന്നുണ്ടെങ്കിൽ വീണ്ടും പാസ് എടുത്ത് എക്സൈസിനെ സമീപിക്കണം.

Updat­ing.….

You may also like this video