Web Desk

January 02, 2020, 12:32 pm

ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന: ഏറ്റവും മുന്നിൽ ഈ നഗരം

Janayugom Online

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കായി കേരളത്തിൽ നിന്ന് വിറ്റഴിച്ചത് കോടികളുടെ മദ്യം. ഇക്കഴിഞ്ഞ ക്രിസ്മസ് പുതുവത്സര സീസണിൽ ആകെ മലയാളി കുടിച്ച് തീർത്തത് 522.93 കോടി രൂപയുടെ മദ്യം. മദ്യവിൽപനയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം നഗരമാണ്. രണ്ടാം സ്ഥാനം പാലാരിവട്ടത്തിനും. ഡിസംബർ 22 മുതൽ 31 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 512.54 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബവ്റിജസ് കോർപ്പറേഷന് 10.39 കോടി രൂപ കൂടുതൽ ലാഭമാണ് ഇക്കുറി കിട്ടിയിരിക്കുന്നത്.

you may also like this video

ഡിസംബര്‍ 31ന് 89.12 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മദ്യവില്‍പ്പനയില്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം 64.63 കോടിയുടെയുടേതായിരുന്നു വില്‍പ്പന. 6.88 കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണ നടന്നത്. ക്രിസ്മസ് തലേന്ന് മാത്രം സംസ്ഥാനത്ത് ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് എറണാകുളം ജില്ലയിലെ നെടുമ്പാശേരിയിലാണ്.63.28 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്.

Eng­lish summary:liquor sale in ker­ala malay­alee on christ­mas new year sea­son 2019–2020