Web Desk

തിരുവനന്തപുരം

March 14, 2020, 2:12 pm

കൊറോണയിൽ തകരാതെ മദ്യവിപണി; പ്രതിദിനം 40 കോടി വരുമാനം

Janayugom Online

സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ അടച്ചിടുന്നു കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. ജീവനക്കാർക്ക് മാസ്കുകൾ നൽകിയിട്ടില്ലെന്നും മദ്യ വിൽപ്പനയിൽ കാര്യമായ കുറവിലെന്നും ബിവറേജസ് കോർപറേഷൻ അറിയിച്ചു. സംസ്ഥാനത്ത് പ്രതിദിനം 40 കോടിയോളം രൂപയുടെ മദ്യവില്പനയാണ് ബിവറേജസ് വില്പനശാലകളിൽ നടക്കുന്നത്.

ബാറുകളും ബിവറേജസ് ഔട്ലെറ്റുകളും അടച്ചിടുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മദ്യം കിട്ടാതെ അവസ്ഥ വന്നാൽ മദ്യപാനികൾ മറ്റു വഴികൾ തേടുമെന്നും ഇത് പിന്നീട് വൻ ദുരന്തലിലേയ്ക്ക് നയിക്കുമെന്നുമാണ് സർക്കാരിന്റെ ഭീതി. കോവിഡ് നിയന്ത്രണ വിധേയമാകുനത്തിന് ഏറ്റവും അത്യാവശ്യം ചെയ്യണ്ടത് ആളുകൾ കൂട്ടം കൂടി നില്കുന്നത് ഒഴിവാകുകയാണെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് ഡോ സുൽഫി അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: liquor sale not decreased in kerala

YOU MAY ALSO LIKE THIS VIDEO