August 14, 2022 Sunday

Related news

July 20, 2022
July 19, 2022
July 16, 2022
July 2, 2022
February 11, 2022
January 29, 2022
January 27, 2022
January 22, 2022
December 27, 2021
October 22, 2021

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മദ്യവില്പന; ര​ണ്ടം​ഗ​ സംഘം എ​ക്സൈ​സ് പിടിയിൽ

Janayugom Webdesk
January 3, 2020 4:25 pm

തളിപ്പറമ്പ്: ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച്‌ മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന ര​ണ്ടം​ഗ​ സം​ഘത്തെ എ​ക്സൈ​സ് പിടി കൂടി . കൂ​വേ​രി മ​ഠം​ത​ട്ടി​ലെ പു​തു​പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​എം. സി​ജി (44), തി​രു​ങ്കു​ള​ത്തെ അ​മ്ബാ​ട്ട് കു​ഴി​യി​ല്‍ എ.​ടി. സു​നി​ല്‍ (38) എ​ന്നി​വ​രെ​യാ​ണ് തളിപ്പറമ്പ് എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെയ്തത്.

മ​ദ്യ​വി​ല്പ​ന​യ്ക്ക് ഉ​പ​യോ​ഗി​ച്ച സു​നി​ലി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് കഴിഞ്ഞ ദിവസമാണ് എ​ട​ക്കോ​ത്തു വ​ച്ച്‌ എ​ക്സൈ​സ് സം​ഘം ഇ​വ​രെ കു​ടു​ക്കി​യ​ത്. 500 മി​ല്ലി ലി​റ്റ​റി​ന്റെ 84 കു​പ്പി മ​ദ്യ​മാ​ണ് ഇ​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്. ബി​വ​റേ​ജ​സ്-​ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഔ​ട്ട്‌ലെറ്റുക​ളി​ല്‍ നി​ന്ന് വാ​ങ്ങി സം​ഭ​രി​ച്ചാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സൂ​ക്ഷി​ച്ചു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. 340 രൂ​പ​യ്ക്കു വാ​ങ്ങു​ന്ന മ​ദ്യം 500 രൂ​പ​യ്ക്കു മു​ക​ളി​ല്‍ ഈ​ടാ​ക്കി​യാ​ണു വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ എ​ക്സൈ​സ് സം​ഘ​ത്തോ​ട് സമ്മതിച്ചു .

5 വരെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ക്രി​സ്മ​സ്-​ന്യൂ ഇ​യ​ര്‍ സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി മൊ​ബൈ​ല്‍ മ​ദ്യ​വി​ല്പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ആ​ളു​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് മ​ദ്യ​വു​മാ​യെ​ത്തി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്നു തള്ളിപ്പറമ്പ് എ​ക്സൈ​സ് സി​ഐ കൃ​ഷ്ണ​കു​മാ​ര്‍ പറഞ്ഞു.

Eng­lish sum­ma­ry: Liquor sales in the autorik­shaw; A group of peo­ple were arrested

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.