Web Desk

ചെന്നൈ

June 13, 2020, 5:32 pm

പ്രമുഖ സിനിമാ നടിയുടെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടികൂടി

Janayugom Online

നടി രമ്യാകൃഷ്ണൻ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് മദ്യ കുപ്പികൾ പിടിക്കൂടി. മഹാബലിപുരത്തു നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിൽ ഇസിആർ റോഡിലെ മുട്ടുകാട് വെച്ചാണ് പൊലീസ് കാർ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. 8 മദ്യകുപ്പികളും 2 ക്രെയ്റ്റ് ബിയർ ബോട്ടിലുമാണ് പിടിച്ചെതെന്നു പൊലീസ് പറഞ്ഞു.

കാറിന്റെ ഡ്രൈവർ സെൽവകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയതെന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂർ പോലീസാണ് മദ്യകുപ്പികൾ പിടികൂടിയത്.

ENGLISH SUMMARY: Liquor seized from remya krish­na’s car

YOU MAY ALSO LIKE THIS VIDEO