September 26, 2022 Monday

Related news

July 29, 2022
July 23, 2022
July 11, 2022
May 28, 2022
April 7, 2022
March 15, 2022
March 3, 2022
February 25, 2022
February 3, 2022
January 22, 2022

ഈ സംസ്ഥാനങ്ങളിൽ നാളെ മുതൽ മദ്യശാലകൾ തുറന്നു പ്രവർത്തിക്കും; നിബന്ധനകൾ ഇവയെല്ലാം

Janayugom Webdesk
May 3, 2020 5:18 pm

രാജ്യതലസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിൽ മദ്യവില്പനശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതിനാണ് അനുമതി നൽകിയിരിക്കുന്നത്. ഡൽഹി, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ പ്രദേശങ്ങളിലാണ് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമും ഗ്രീന്‍ സോണില്‍ മദ്യവില്‍പന നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

റെഡ്‌സോണ്‍ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മദ്യഷാപ്പുകള്‍, മാളുകളിലെയും ഷോപ്പിംഗ് കോംപ്ലക്‌സുകളിലെയും മദ്യഷാപ്പുകള്‍ എന്നിവ തുറക്കില്ല. ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പനശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാന്‍, പുകയില എന്നിവ വില്‍ക്കാന്‍ അനുമതി നല്‍കാമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. ഒരു വില്‍പന കേന്ദ്രത്തില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ലെന്നും നിര്‍ദേശമുണ്ട്.

ENGLISH SUMMARY: liquor shops opens from tomor­row onward

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.