Web Desk

ഭോപ്പാൽ:

January 12, 2021, 12:14 pm

മധ്യപ്രദേശില്‍ വിഷമദ്യ ദുരന്തം;10 മരണം

Janayugom Online

മധ്യപ്രദേശിലെ മൊറേനയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 10 മരണം. അഞ്ച് പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. വിവാഹ പാർട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. മൊറേന ജില്ലയിലെ രണ്ട് ഗ്രാമത്തിലുള്ളവരാണ് ദുരന്തത്തിനിരയായത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഒക്ടോബറിൽ ഉജ്ജയിനിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.

ENGLISH SUMMARY: LIQUOR TRAGEDY IN MADHYAPRADESH

YOU MAY ALSO LIKE THIS VIDEO