ജയ്സൺ ജോസഫ്

കോട്ടയം

March 28, 2020, 6:11 pm

മദ്യവ്യവസായ തൊഴിലാളികൾക്ക് ഒരുമാസത്തെ വേതനം ധനസഹായമായി നൽകണം

Janayugom Online

മദ്യവ്യവസായ തൊഴിലാളികൾക്ക് ഒരുമാസത്തെ വേതനം ധനസഹായമായി നൽകണമെന്ന് കേരളാ സ്റ്റേറ്റ് മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ സുശീലൻ. ലോക്ക് ഡൗണിനെ തുടർന്ന് ഷാപ്പുകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. അന്നന്നു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന ഇവർക്ക് ഇപ്പോൾ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഗുരുതരമായ സാമ്പത്തിക ബുദ്ധമുട്ടിലായിരിക്കുന്നു തൊഴിലാളികുടുംബങ്ങൾ. ഇത്തരം സാഹചര്യത്തിൽ ഒരു മാസത്തെ വേതനം ധനസഹായമായി നൽകണം,മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു.

ENGLISH SUMMARY:Liquor work­ers should be giv­en a one-month wage as a finan­cial aid

YOU MAY ALSO LIKE THIS VIDEO