ലിസയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് വര്‍ക്കലയില്‍

Web Desk
Posted on July 24, 2019, 11:36 am

തിരുവനന്തപുരം: കാണാതായ ജര്‍മ്മന്‍ യുവതി വര്‍ക്കലയില്‍ മൂന്നു ദിവസം താമസിച്ചതായി വ്യക്തമായി. ഇവര്‍ താമസിച്ച ഹോംസ്റ്റേയില്‍ നിന്നും അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചു. ലിസ വെയ്‌സിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് വര്‍ക്കലയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്‌സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതിയില്ല. മാര്‍ച്ച് 5ന് അമേരിക്കയിലുള്ള മക്കളുമായി ലിസ വിഡിയോ കോളില്‍ സംസാരിച്ചിരുന്നു.

മാര്‍ച്ച് 10നാണ് ലിസ അവസാനമായി ബന്ധുക്കളെ വിളിച്ചത്. യുകെ സ്വദേശിക്കൊപ്പം ഇന്ത്യയിലേക്ക് പോകുന്ന കാര്യം സഹോദരി കരോലിനോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം ഒറ്റയ്ക്ക് കഴിയാനാണ് ഇന്ത്യയിലേക്ക് പോകുന്നതെന്നാണ് ലിസ സഹോദരിയോട് പറഞ്ഞത്. മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു ലിസയെന്നു സഹോദരി പറയുന്നു.

You May Also Like This: