തത്ത്വമസി സാഹിത്യ പുരസ്കാരം പ്രദീപ് രാമനാട്ടുകരയ്ക്ക്

Web Desk

രാമനാട്ടുകര

Posted on May 13, 2020, 5:28 pm

സുകുമാർ അഴീക്കോട് തത്ത്വമസി സാഹിത്യ പുരസ്കാരത്തിനു പ്രദീപ് രാമനാട്ടുകര അർഹനായി.പ്രദീപിന്റെ കെ രാമായണം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. റിട്ട.ജസ്റ്റീസ് കമാൽ പാഷ രക്ഷാധികാരിയും ടി.ജി വിജയകുമാർ ചെയർമാനുമായി തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങിയ പാനലാണ് വിധി നിർണ്ണയം നടത്തിയത്. കൊല്ലത്തു വച്ച് പിന്നീട് പുരസ്‌കാര ദാന ചടങ്ങ് നടത്തും.