വിജയാഘോഷങ്ങൾക്കിടയിൽ ട്വിറ്ററിൽ താരമായി ‘കുഞ്ഞു കെജരിവാൾ’

Web Desk
Posted on February 11, 2020, 5:59 pm

ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ഐഡന്റിറ്റിയാണ് കഴുത്തിന് ചുറ്റുമുള്ള മഫ്‌ളര്‍. ബിജെപിയെയും കോൺഗ്രസിനെയും തറപറ്റിച്ച് മൂന്നാം തവണയും ഡൽഹി ഭരണം കൈപിടിയിലാക്കിയ അരവിന്ദ് കെജ്രിവാളിന്റെ വിജയം ആഘോഷമാക്കിയ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത് മറ്റൊരു കുഞ്ഞു കെജരിവാളാണ്.

കേജ്‌രിവാളിന്റേത് പോലെ മഫ്ളറണിഞ്ഞ് കണ്ണടയും മീശയും വെച്ച കുട്ടി മുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം ആം ആദ്‌മി പാര്‍ട്ടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മഫ്‌ളര്‍ മാന്‍’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് മണിക്കൂറികള്‍ക്കകം തന്നെ നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ചു. ഇതോടെ മഫ്‌ളര്‍മാന്‍ ഹിറ്റായി, ധാരാളം ഫാന്‍സുമായി.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

Eng­lish Sum­ma­ry: lit­tle baby look like aravind kejari­w­al hit in twit­ter

You may also look like