രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹ്രസ്വചിത്ര സംവിധായകൻ മാസ്റ്റർ ആഷിക് ജിനുവിന്റെ, അതിജീവനത്തിന്റെ കഥ പറയുന്ന പുതിയ ‘സർവൈവൽ, ഹ്രസ്വചിത്രവും ശ്രദ്ധേയമാകുന്നു. പരസ്പര സ്നേഹത്തിലും, ഐക്യത്തിലും , സഹജീവി മനോഭാവത്തിലും, ഉള്ളവൻ ഇല്ലാത്തവന് നൽകപ്പെടുന്ന സന്ദർഭത്തെ ആസ്പദമാക്കി കൊണ്ടുള്ള സന്ദേശമാണ് ചിത്രം പറയുന്നത്.
ആഷിക്കിന്റെ സഹോദരി ബേബി ആൻ മേഴ്സിയും, അയൽവാസികളായ മാസ്റ്റർ വൈഷ്ണവും, മാസ്റ്റർ അതുലുമാണ് അഭിനേതാക്കൾ. ആഷിക്കിന്റെ പിതാവും സംവിധായകനും തിരക്കഥാകൃത്തുമായ ജിനു സേവ്യർ ഇടപ്പള്ളിയുടേതാണ് രചന. ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത് സൂര്യദേവയാണ്. പീടിക എന്ന ചിത്രം സംവിധാനം ചെയ്തതിലുടെയാണ് എറണാകുളം ചേരാനല്ലൂർ സ്വദേശിയായ ആഷിക് ജിനു ശ്രദ്ധേയനാകുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹ്രസ്വചിത്ര സംവിധായകൻ എന്ന യു ആർ എഫ് (URF) നാഷണൽ റെക്കോർഡിന് കഴിഞ്ഞ വർഷം അർഹനായിരുന്നു.
ശേഷം മാസ്റ്റർ ആഷിക്ക് ജിനു വളരെ അധികം വ്യത്യസ്തതകൾ ഉള്ള ഒരു ഫ്യൂച്ചർ ഫിലിം സംവിധാനം ചെയ്യുകയും സിനിമയുടെ റിലീസിഗ് 100 പരം തീയറ്ററുകളിൽ ഈ ഏപ്രിൽ മാസം നിശ്ചയിച്ചിരുന്നതുമായിരുന്നു. 5 ‑ൽ പരം ലോക റെക്കോർഡുകൾ കരസ്തമാക്കി കൊണ്ട് റിലീസിനൊരുങ്ങിയ ചിത്രം മഹാമാരിയുടെ കാരണത്താൽ റിലീസ് നീട്ടിയിരിക്കുകയാണ്.
English Summary: Little director Ashiq Jinu tells the story of survival.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.