നിയമലംഘനം ലൈവാക്കാന്‍ ഐഡിയ; പണിവീഴും സൂക്ഷിച്ചോ.…

Web Desk
Posted on March 20, 2019, 11:32 am

ഐഡിയ 4ജി ക്യാംപെയ്‌നിന്റെ ഭാഗമായി ഔട്ട്‌ഡോര്‍ ആക്റ്റിവേഷനുമായി ബ്രാന്‍ഡ് ഐഡിയ. ഇതിലൂടെ ലൈവ് നെറ്റ്വര്‍ക്ക് ക്യാംപെയ്‌നിലൂടെ ഈ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനാണ് ഐഡിയയുടെ ശ്രമം. സമൂഹത്തില്‍ ആളുകളുടെ പെരുമാറ്റം ലൈവ് ആയി പകര്‍ത്തുകയെന്ന ലക്ഷ്യമാണ് ലൈവ് നെറ്റ്വര്‍ക്ക് എന്ന ക്യാംപെയിനിലൂടെ ഐഡിയ ലക്ഷ്യമിടുന്നത്.

ആരും കാണുന്നില്ലെന്ന വിശ്വാസത്തിന്റെ മറവില്‍ ആളുകള്‍ പലപ്പോഴും മോശമായി പെരുമാറാറുണ്ട്. എന്നാല്‍, ആരെങ്കിലും കാണുന്നുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തങ്ങളുടെ പെരുമാറ്റം സഭ്യമാക്കുകയും ചെയ്യും. ട്രാഫിക് സിഗ്‌നലുകള്‍ തെറ്റിക്കുക, കാറില്‍നിന്ന് മാലിന്യം റോഡിലേക്ക് വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍നിന്ന് പുകവലിക്കുക തുടങ്ങിയവ ഇത്തരത്തിലുള്ള പെരുമാറ്റത്തിന്റെ ചില ഉദാഹരണങ്ങളാണ്. ആളുകള്‍ സാധാരണ ഇങ്ങനെയൊക്കെ ചെയ്യുന്നത് ആരും കാണുന്നില്ലെന്ന വിശ്വാസത്തിലാണ്. എന്നാല്‍, വഴിയില്‍ ആരെങ്കിലുമോ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസുകാരനോ മറ്റോ കാണുന്നുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ തങ്ങളുടെ പെരുമാറ്റം മാന്യമാക്കുകയും ചെയ്യും. ഐഡിയ 4ജി ഇന്ത്യയുടെ ക്യാമറ ഓണായിരിക്കുമ്പോഴും ലൈവില്‍ ആളുകള്‍ കാണുന്നുണ്ടെന്ന കാര്യം ബോധ്യമുള്ളപ്പോഴും ആളുകളില്‍നിന്ന് ഉണ്ടാകുന്നത് ഏറ്റവും നല്ല പെരുമാറ്റമായിരിക്കും.

ഇന്ന് ഒട്ടുമിക്ക ആളുകളും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഓണ്‍ലൈനില്‍ വീഡിയോ കാണാനോ സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളുമായി സംസാരിക്കാനോ ആയിരിക്കും. ലൈവ് വീഡിയോ എന്നത് ഇപ്പോള്‍ വിനോദത്തിന് മാത്രമല്ല സമൂഹത്തിന്റെ മാറ്റത്തിന് കൂടിയാണ്. ആളുകള്‍ ഇപ്പോള്‍ പെട്ടെന്ന് 4ജിയുടെയും ലൈവ് ടെക്‌നോളജിയുടെയുമൊക്കെ ശക്തി മനസ്സിലാക്കുന്നുണ്ട്.

ഐഡിയ 4ജി ഇന്ത്യയുടെ ലൈവ് നെറ്റ്വര്‍ക്ക് ക്യാംപെയ്ന്‍ കാണിച്ചു തരുന്നത് എങ്ങനെ ഐഡിയ 4ജിയുടെ ശക്തി ദൈനംദിനം ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ആളുകളുടെ മോശം പെരുമാറ്റത്തെ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കാമെന്നതാണ്. സാധാരണഗതിയില്‍ ആളുകള്‍ ഒന്നും ചെയ്യാനാകാതെ നോക്കി നില്‍ക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, ഐഡിയ 4ജി ഉള്ളതുകൊണ്ട് ഇനി നോക്കി നില്‍ക്കേണ്ട ആവശ്യമില്ല, ലൈവ് വീഡിയോയുടെ ശക്തി ഉപയോഗിച്ച് ഈ പ്രശ്‌നത്തെ അനായാസം നേരിടാം.

‘ആരാണ് നമ്മളെ കണ്ടുകൊണ്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും നമ്മുടെ പെരുമാറ്റം നിര്‍ണയിക്കപ്പെടുന്നത്. ആളുകള്‍ എന്ത് കരുതും, എന്ത് പറയുമെന്ന ചിന്ത എപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ലൈവ് വീഡിയോ സ്ട്രീമിംഗ് ഇത്രകണ്ട് പ്രചാരം നേടുകയും, പ്രത്യേകിച്ച് യുവാക്കള്‍ ഇത് വലിയ തോതില്‍ ഉപയോഗിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, ഇതിനെ പോസിറ്റീവായ സാമൂഹിക മാറ്റത്തിനുള്ള ടൂളായി എങ്ങനെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ടു വെയ്ക്കുകയാണ് ഞങ്ങള്‍. ഐഡിയ 4ജി ഇന്ത്യയുടെ ലൈവ് നെറ്റ്വര്‍ക്ക് ക്യാംപെയ്‌നിലൂടെ നെറ്റ്വര്‍ക്കിന്റെ ശക്തിയും വീഡിയോ സ്ട്രീമിംഗ് ശേഷിയും ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആളുകളെ പ്രചോദിപ്പിക്കുകയാണ് ഐഡിയ. ആളുകളുടെ ചുറ്റും കാണുന്ന നെഗറ്റിവിറ്റികളെ പോസിറ്റീവായി മാറ്റുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്’ വോഡാഫോണ്‍ ഐഡിയ, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍, ശശി ശങ്കര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് തന്നെയാണ് ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളിലൂടെ റോഡിലെ പെരുമാറ്റം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച ക്യാംപെയ്‌നും ഐഡിയ നടത്തുന്നത്. കൊച്ചിയില്‍ ഐഡിയ സ്ഥാപിച്ചിരിക്കുന്നത് ഇന്നൊവേറ്റീവായ ലൈവ് ക്യാമറയോട് കൂടിയ മൊബൈല്‍ ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളാണ്. ഈ സിഗ്‌നല്‍ തെറ്റിക്കുന്നതിന് മുന്‍പ് ചിന്തിക്കു, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് എഴുതിയ സന്ദേശങ്ങള്‍ കൊച്ചിയിലെ പ്രധാന ട്രാഫിക് സിഗ്‌നലുകളില്‍ ഉടനീളം കാണാം. ഈ ഇന്നൊവേറ്റീവായ മൊബൈല്‍ ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളിലൂടെ ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ ആളുകളെ ബോധവാന്മാരാക്കുകയാണ് ഐഡിയ.