Web Desk

ലണ്ടന്‍

February 25, 2020, 10:19 pm

തൊടാനാകില്ല പിന്നല്ലെ തോൽപ്പിക്കാൻ

Janayugom Online

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ അപരാജിത കുതിപ്പ് തുടരുന്നു. വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുുകൾക്കാണ് ലിവർപൂൾ തകർത്തത്. ജോര്‍ജീനിയോ വൈനാള്‍ഡം, മുഹമ്മദ് സലാ, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിന്റെ ഗോളുകള്‍ നേടിയത്. ഇസി ദിയോഫ്, പാബ്ലോ ഫൊര്‍ണാള്‍സ് എന്നിവരാണ് വെസ്റ്റ് ഹാമിന്റെ ഗോളുകള്‍ നേടിയത്. ഇതോടെ തുടര്‍ച്ചയായ 18 ലീഗ് വിജയമെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോഡിനൊപ്പമെത്തി ലിവർപൂൾ. ഒന്‍പതാം മിനിറ്റില്‍ വൈനാള്‍ഡം ആദ്യ ഗോള്‍ നേടി. എന്നാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ ദിയോഫിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു. 54-ാം മിനിറ്റില്‍ പാബ്ലോ ഫോര്‍നാസിലൂടെ ലീഡും നേടി.

പിന്നീട് നടന്ന വാശിയേറിയ പോരാട്ടത്തില്‍ മൊഹമ്മദ് സലെയുടേയും സാദിയോ മനേയുടേയും ഗോളുകളിലൂടെ ലിവര്‍ പൂള്‍ ജയം തിരിച്ചു പിടിക്കുകയായിരുന്നു. 68, 81 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഒക്‌ബോര്‍ 20ന് ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി സമനിലയില്‍ പിരിഞ്ഞതിനുശേഷം ലിവര്‍പൂള്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഈ സീസണില്‍ ഒരു തോല്‍വി പോലും വഴങ്ങാത്ത ഏക ടീമും ലിവര്‍പൂളാണ്. കൂടാതെ, സ്വന്തം മൈതാനത്ത് തുടര്‍ച്ചയായി 21 പ്രീമിയര്‍ ലീഗ് മത്സരങ്ങളാണ് ലിവര്‍പൂള്‍ ജയിച്ചുകയറിയത്. മുപ്പതുവര്‍ഷത്തിനുശേഷം ലീഗ് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ലിവര്‍പൂള്‍. 11 മത്സരം മാത്രം ശേഷിക്കെ 22 പോയിന്റിന്റെ ലീഡ് ലിവര്‍പൂള്‍ നേടിക്കഴിഞ്ഞു. സീസണില്‍ 12 പോയിന്റുകൂടി നേടിയാല്‍ ടീം ചരിത്രനേട്ടത്തിലെത്തും.

ENGLISH SUMMARY: Liv­er­pool fc con­tin­ues its victory

YOU MAY ALSO LIKE THIS VIDEO