November 30, 2022 Wednesday

Related news

November 29, 2022
November 29, 2022
November 29, 2022
November 29, 2022
November 29, 2022
November 26, 2022
November 25, 2022
November 25, 2022
November 25, 2022
November 22, 2022

കേരളത്തിലെ കാലിസമ്പത്തിൽ 6.34 ശതമാനം വർധന

Janayugom Webdesk
തിരുവനന്തപുരം
February 19, 2021 9:33 pm

കഴിഞ്ഞ 20 വർഷ കാലയളവിൽ ആദ്യമായി കേരളത്തിൽ കന്നുകാലി ഇനത്തിൽ വർധനവ് രേഖപ്പെടുത്തി. മുൻ കന്നുകാലി സെൻസസുകളെ അപേക്ഷിച്ച് നിലവിലെ സെൻസസിൽ കേരളത്തിലെ കാലിസമ്പത്തിൽ 6.34 ശതമാനം വർധനവുണ്ട്. കേരളത്തിലെ കാലിസമ്പത്ത് വെളിവാക്കുന്ന ഇരുപതാമത് കന്നുകാലി സെൻസസ് മന്ത്രി അഡ്വ. കെ രാജു പ്രകാശനം ചെയ്തു.

സെൻസസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്. കാലിസമ്പത്തിൽ 46.14 ശതമാനം കന്നുകാലികളും, 46.73 ശതമാനം ആടും 3.49 ശതമാനം എരുമയും, 0.05 ശതമാനം ചെമ്മരിയാടും 3.57 ശതമാനം പന്നിവർഗങ്ങളുമാണ്. സംസ്ഥാനത്ത് ആകെ പശു, കാള ഇനത്തിലെ കന്നുകാലികൾ 13,41,996 ആണ്. ഇതിൽ 94 ശതമാനവും സങ്കരയിനത്തിലുള്ളവയാണ്. കന്നുകാലി വിഭാഗത്തിൽ മാത്രം 1.01 ശതമാനം വർധനവുണ്ടെന്നും സെൻസസിലൂടെ കണ്ടെത്തി.

ആകെ എരുമവർഗങ്ങൾ 1,01,504, ആടുവർഗങ്ങൾ 13,59,161, പന്നിവർഗങ്ങൾ 1,03,863 എന്നിങ്ങനെയാണ്. 3.30 ശതമാനം വർധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ആടു വളർത്തലിൽ 9.08 ശതമാനത്തിന്റെ വർധനവുണ്ട്.

സംസ്ഥാനത്തെ ആകെ പൗൾട്രി സമ്പത്ത് 2,97,71,905 ആണ്. കോഴി — 91.25, താറാവ് — 5.97, മറ്റു പൗൾട്രി വർഗങ്ങൾ — 2.78 ശതമാനവുമാണ്. ആകെയുള്ള കോഴികളുടെ എണ്ണം 2,71,65,606 ആണ്. മുൻ സെൻസസിനെ അപേക്ഷിച്ച് 25.12 ശതമാനമാണ് വർധിച്ചത്. ഇതിൽ വീട്ടുമുറ്റത്തെ കോഴി വളർത്തലിൽ 47 ശതമാനവും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തലിൽ 9.57 ശതമാനവും വർധനവുണ്ട്. താറാവ് വർഗം 17,76,503 എണ്ണമാണ്. മുൻ സെൻസസിനെ അപേക്ഷിച്ച് 3.94 ശതമാനമാണ് എണ്ണത്തിലുണ്ടായ വർധന. ഇതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള താറാവ് വളർത്തലിൽ 14.48 ശതമാനം വർധനവുണ്ട്. സംസ്ഥാനത്തുള്ള മറ്റു പൗൾട്രി വർഗങ്ങൾ 8,29,796 എണ്ണമാണ് സെൻസസിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്.

തെരുവു നായ്ക്കളുടെയും വളർത്തു നായ്ക്കളുടെയും എണ്ണം സെൻസസിലൂടെ ശേഖരിച്ചിരുന്നു. വളർത്തുനായ്ക്കൾ 8,36,270 എണ്ണം ഉള്ളതായും തെരുവുനായ്ക്കൾ 2,89,986 എണ്ണം കേരളത്തില്‍ ഉള്ളതായും സെൻസസ് റിപ്പോർട്ട് ചെയ്തു. കന്നുകാലി സെൻസസ് പ്രകാശന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കെ എം ദിലീപ്, ജോയിന്റ് ഡയറക്ടർ ജയചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

വിവരശേഖരണം 2019 മാർച്ച് ഒന്നുമുതൽ സെപ്റ്റംബർ 20 വരെ

സംസ്ഥാനത്ത് 2019 മാർച്ച് ഒന്നുമുതൽ സെപ്റ്റംബർ 20 വരെയാണ് 20-ാം കന്നുകാലി സെൻസസിന്റെ വിവരശേഖരണം നടന്നത്. 19-ാം കന്നുകാലി സെൻസസ് 2012 ലാണ് കേരളത്തിൽ നടന്നത്. സെൻസസിന്റെ വിവരശേഖരണം, ഓൺലൈൻ സോഫ്റ്റ്‌വേർ മുഖേന ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് നിർവഹിച്ചത്. എന്യൂമറേറ്റർമാരായി വകുപ്പിലെ 2,523 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ പ്രവർത്തിച്ചു. മേൽനോട്ട ചുമതല വകുപ്പിലെ 1,158 വെറ്ററിനറി ഡോക്ടർമാരും നിർവഹിച്ചിരുന്നു. 15 തരം മൃഗങ്ങളുടെയും എട്ടുതരം പക്ഷികളുടെയും വിവരങ്ങൾ, എണ്ണം, ബ്രീഡ്, ഉപയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിച്ചത്.

Eng­lish sum­ma­ry: Live­stock in Ker­ala increased by 6.34 per cent

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.