ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ച വിദ്വേഷ പ്രസംഗങ്ങളെ തള്ളി സഖ്യകക്ഷിയായ എൽജെപി. വിദ്വേഷ പ്രസ്താവനകളുമായി ബിഹാർ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് കരുതേണ്ടെന്ന് എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാൻ മുന്നറിയിപ്പ് നൽകി.
ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തരം ഭാഷകൾ നിയന്ത്രിക്കണമെന്ന് പാസ്വാൻ ആവശ്യപ്പെട്ടു. ബിഹാർ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടത്. ഭാഷകൾ നിർബന്ധമായും നിയന്ത്രിക്കപ്പെടണമെന്ന് പാസ്വാൻ പറഞ്ഞു.
ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത തോൽവിക്ക് പിന്നാലെയായിരുന്നു പാസ്വാന്റെ പ്രതികരണം. പ്രതിഷേധക്കാരെ വെടിവെക്കാൻ ആഹ്വാനം ചെയ്തതടക്കമുള്ള വിവാദ പരാമർശങ്ങൾ തിരിച്ചടി ആയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. 70 അംഗ ഡൽഹി നിയമസഭയിൽ എട്ടു സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്.
English Summary; LJP asks BJP to stop communalism in Bihar
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.