നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയുള്ള പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജംബോ കമ്മിറ്റികള്‍ തന്നെ വേണമെന്ന നിലപാടിലുറച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇതിന്റെ ഭാഗമായി പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും സംസ്ഥാന പദവി നല്കാന് തീരുമാനിച്ചു. പിജെ ജോസഫ് പാർട്ടി ചെയർമാനും പിസി തോമസ് വർക്കിംഗ് ചെയർമാനും ആയിട്ടുള്ള കേരള കോൺഗ്രസിൽ ഒരു എക്സിക്യൂട്ടീവ് ചെയർമാനും മൂന്ന് ഡെപ്യൂട്ടി ചെയർമാൻമാരും ഉണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിക്കില്ലെന്ന് മനസിലായ പിജെ ജോസഫ് 14 വെെസ് ചെയര്മാന്മാരെ കൂടി നിയോഗിച്ചു. ജനറല്‍ സെക്രട്ടറിമാരായി 55 പേരെ നോമിനേറ്റ് ചെയ്യുകയും ചെയ്തു.
പുതിയ വെെസ് ചെയര്മാന്മാരില് മൂന്ന് പേര് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള നേതാക്കളാണ്. തങ്ങളെ പാര്‍ട്ടി സംസ്ഥാന പദവി സ്ഥാനത്തേയ്ക്ക് നിയോഗിച്ചുവെന്ന സന്തോഷ വാര്‍ത്ത പലരും വാട്സ്ആപ്പ് വഴിയാണ് അറിഞ്ഞത്. മുൻ എംപിയും നിയുക്ത ജനറല്‍ സെക്രട്ടറിയുമായ ജോയി എബ്രഹിമിന് ആണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംഘടനാ ചുമതല നല്‍കിയിരിക്കുന്നത്. നേരത്തെ ജംബോ കമ്മിറ്റികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച ഒരാളാണ് അദ്ദേഹം എന്നതും ശ്രദ്ധേയമാണ്. അന്ന് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജനറൽ സെക്രട്ടറിമാരെ 68 ൽ നിന്നും 25 ആയി വെട്ടിചുരുക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് ജോസഫ് പക്ഷത്തിന് വലിയ തിരിച്ചടിയായിരുന്നു. പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയില്‍ പുതിയ നീക്കങ്ങള്‍ നടത്താന്‍ തീരുമാനം ഉണ്ടായത്. എല്ലാവര്ക്കും സംസ്ഥാന പദവി കൊടുത്തു കൊഴിഞ്ഞുപോക്ക് തടയാന്‍ സാധിക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലേക്ക് ജോസഫ് വിഭാഗത്തില്‍ നിന്ന് നേതാക്കള്‍ എത്തുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇത് ജോസഫ് വിഭാഗത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പി ജെ ജോസഫിന്റെ പുതി തന്ത്രങ്ങൾ എത്രകണ്ട് ഫലപ്രദമാകും എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ രണ്ടഭിപ്രായം ഉയരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
English summary: Kerala congress Joseph appointed 14 vice presidents
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.