മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങികിടന്ന അഞ്ചുവയസുകാരന് പാമ്പുകടിയേറ്റ് മരിച്ചു. കൊല്ലം പുത്തൂരിലാണ് സംഭവം. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തില്‍ മണിക്കുട്ടന്റെ മകന് ശിവജിത്താണ് മരിച്ചത്. മാവടി ജിഎല്‍പിഎസ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്നു ശിവജിത്ത്.
ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിൽ തന്നെ എന്തോ കടിച്ചെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. അമ്മ പരിശോധിച്ചപ്പോൾ ശിവജിത്തിന്റെ കാലിൽ രണ്ട് പാടുകളും ചോരവരുന്നതും ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സ തേടുകയും ചെയ്തിരുന്നു.
അതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും കുട്ടിയുടെ ആരോഗ്യ നില വഷളായി തുടങ്ങി. തുടർന്ന് ശിവജിത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. എങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
English Summary: LKG student dies of snake bite.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.