June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പാഠം പഠിക്കാതെ അധ്യാപകർ: കണ്ണിന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചത് വീട്ടുകാർ

By Janayugom Webdesk
December 11, 2019

കോഴിക്കോട്: അധ്യാപകരുടെ സമയോചിതമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിൽ പാമ്പുകടിയേറ്റ വയനാടിലെ സർവജന സ്കൂളിലെ ഷഹ് ല ഷെറിൻ എന്ന അഞ്ചാംക്ലാസുകാരി ഇന്നും ആ സ്കൂളിൽ കളിച്ചും പഠിച്ചും നടന്നേനെ. എന്നാൽ എന്തു സംഭവിച്ചാലും ഇതൊന്നുമല്ല ഞങ്ങളുടെ കടമ കുട്ടിയെ നോക്കേണ്ടത് വീട്ടുകാരുടെ മാത്രം ഉത്തരവാദിത്വമാണെന്ന് കുരുതുന്ന അധ്യാപകർ ഒരു ശാപമായി മറിക്കഴിഞ്ഞിരിക്കുകയാണ്. അത്തരമൊരു സംഭവമാണ് ഇപ്പോൾ കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂളിൽ സംഭവിച്ചിരിക്കുന്നത്.

സഹപാഠി കണ്ണില്‍ പേനകൊണ്ട് കുത്തി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് പരാതി.കണ്ണിന് ഗുരുതര പരിക്കേറ്റ നാലര വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ് പരിക്കേറ്റ തന്‍വീര്‍. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത് അമ്മയെ വിളിച്ച് വരുത്തിയ ശേഷം മൂന്ന് മണിക്ക്. സ്കൂട്ടറില്‍ താനാണ് മകനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് അമ്മ ലൈല പറഞ്ഞു. കുട്ടിക്ക് പരിക്ക് പറ്റിയത് സംബന്ധിച്ച് ഹെഡ്‍മാസ്റ്റര്‍ അടക്കമുള്ളവരെ ക്ലാസ് ടീച്ചര്‍ അറിയിച്ചില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവുണ്ട്.

you may also like this video

അതുകൊണ്ട് തന്നെ കാഴ്ച തിരിച്ച് കിട്ടുമോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ വ്യക്തമാക്കി. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. കുട്ടിക്ക് പരിക്ക് പറ്റിയ കാര്യം അറിഞ്ഞില്ലെന്നാണ് സ്‍കൂള്‍ ഹെഡ്‍മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയെന്നും ചികിത്സാ ചിലവ് ഏറ്റെടുത്തെന്നും സ്‍കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. അതേസമയം രേഖാമൂലം പരാതി നല്‍കാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.