October 6, 2022 Thursday

Related news

April 22, 2022
February 1, 2022
January 13, 2022
January 10, 2022
January 10, 2022
December 29, 2021
July 17, 2021
June 28, 2021
April 2, 2021
March 23, 2021

റെഫ്രിജറേറ്റര്‍ വിപണിയിലേക്ക് ലോയിഡ്

Janayugom Webdesk
കൊച്ചി
September 24, 2020 5:26 pm

എഫ്എംഇജി (ഫാസ്റ്റ് മൂവിങ് ഇലക്ട്രിക്കല്‍ ഗുഡ്‌സ്) മേഖലയിലെ പ്രമുഖ കമ്പനിയായ ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് റെഫ്രിജറേറ്റര്‍ വിപണിയിലേക്കും പ്രവേശിക്കുന്നു. കമ്പനിയുടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ബ്രാന്‍ഡായ ലോയ്ഡിലൂടെയാണ് പുതിയ ചുവടുവെപ്പ്. ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ച് ഇപ്പോള്‍ അവതരിപ്പിച്ച 25 മോഡലുകളുടെ എണ്ണം ഇരട്ടിയാക്കാനും ഹാവെല്‍സ് പദ്ധതിയിടുന്നുണ്ട്.

അടുക്കളയുടെ ആധുനിക സങ്കല്‍പ്പങ്ങളെ എല്ലാ തരത്തിലും ഉള്‍ക്കൊള്ളുന്നതിനോടൊപ്പം തന്നെ ഊര്‍ജക്ഷമതയെന്ന പ്രതിബദ്ധത കൂടി നിറവേറ്റി, ഉപഭോക്താവിന്റെ ജീവിതശൈലിക്ക് പുതിയ രൂപം നല്‍കിയാണ് റെഫ്രിജറേറ്ററുകളുടെ വ്യത്യസ്ത നിര ലോയിഡ് ബ്രാന്‍ഡില്‍ ഹാവെല്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

നമ്മുടെയെല്ലാം വീടുകളിലെ ഇന്റീരിയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലുള്ള വളരെ ആകര്‍ഷകമായ, പുതുമ തുളുമ്പുന്ന ഫ്‌ളോറല്‍ ഫാസിയ ഡിസൈനോട് കൂടിയാണ് റെഫ്രിജറേറ്ററുകള്‍ എത്തുന്നത്. 190 ലിറ്റര്‍ മുതല്‍ 587 ലിറ്റര്‍ വരെ ശേഷിയുള്ള മോഡലുകള്‍ ലഭ്യമാണ്. ലോഞ്ചിങ് ഓഫറെന്ന നിലയില്‍ 10,000 രൂപ മുതല്‍ 84,990 രൂപവരെയാണ് വിവിധ റെഫ്രിജറേറ്റര്‍ മോഡലുകളുടെ വില നിശ്ചയിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

‘പതിറ്റാണ്ടുകളായി കൂളിങ് വിദഗ്ധരെന്നാണ് ഞങ്ങള്‍ അറിയപ്പെടുന്നത്. എയര്‍ കണ്ടീഷനറുകളുടെ വിഭാഗത്തില്‍ ഇന്ന് രാജ്യത്തെ ടോപ് 3 ബ്രാന്‍ഡുകളിലൊന്നാണ് ലോയ്ഡ്. ആ പാരമ്പര്യം പേറി തന്നെയാണ് ഡയറക്റ്റ് കൂള്‍, സൈഡ് ബൈ സൈഡ്, ഫ്രോസ്റ്റ് ഫ്രീ വിഭാഗങ്ങളില്‍ പുതിയ റെഫ്രിജറേറ്ററുകള്‍ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ബ്രാന്‍ഡായി ഇതിലൂടെ മാറുകയാണ് ലക്ഷ്യം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് യോജിച്ച് നിന്ന് ഇന്ത്യയില്‍ തന്നെയാകും ഈ റെഫ്രിജറേറ്ററുകളുടെയെല്ലാം നിര്‍മാണം,’ ലോയിഡ് സിഇഒ ശശി അറോറ പറഞ്ഞു.

ലോയിഡിന്റെ 10,000‑ത്തിലധികം ഡീലര്‍മാരിലൂടെയും റീട്ടെയ്ല്‍ ശൃംഖലകളിലൂടെയും പുതിയ റെഫ്രിജറേറ്ററുകള്‍ ജനങ്ങളിലേക്ക് എത്തും. വളരെ കുറച്ച് വൈദ്യുതി ഉപയോഗിച്ച് തന്നെ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ കൂടുതല്‍ കാലം ഫ്രഷായി സൂക്ഷിക്കാന്‍ ലോയിഡ് റെഫ്രിജറേറ്ററുകളിലുടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Lloyd enters the refrig­er­a­tor market

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.