Web Desk

കൊച്ചി

January 25, 2021, 5:45 pm

റിയൽ ടൈം ഹ്യൂമിഡിറ്റി സെൻസറുള്ള “ഇന്റലി ലോജിക് ” സ്മാർട്ട് എയർ കണ്ടീഷണറുമായി ലോയ്ഡ്

Janayugom Online

ഹാവൽസ് ലോയ്ഡ് ബ്രാൻഡിൽ ഇന്റലി ലോജിക് എയർ കണ്ടീഷണർ സീരീസ് പുറത്തിറക്കി. തീരപ്രദേശങ്ങളിലെ തീവ്രമായ ഈർപ്പമുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കാക്കിയാണ് എയർകണ്ടീഷണർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്വയം ക്രമീകരിച്ച് ആപേക്ഷിക ആർദ്രത 40% മുതൽ 55% ആർഎച്ച് വരെ എന്ന ഏറ്റവും സുഖപ്രദമായ തലത്തിലേക്ക് എത്തിക്കുന്നതിന് എസിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപെടുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾക്കനുസരിച്ച് അതാത് സമയത്ത് സ്വയം ക്രമീകരിക്കാനും എയർകണ്ടീഷണർക്ക് സാധിക്കും. വേനൽക്കാലത്ത് 52 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നാലും ഈ എസി തണുപ്പ് പകരുന്നു. സ്മാർട്ട് 4‑വേ സ്വിംഗിനൊപ്പം 10 മീറ്റർ ലോംഗ് എയർ ത്രോ ഉപയോഗിച്ച്, മുറിയുടെ എല്ലാ കോണിലും തണുപ്പിക്കാൻ എ സി ക്ക് സാധിക്കും. ഇന്റലി-ലോജിക് എയർകണ്ടീഷണർക്ക് 53,990 മുതൽ 67,990 രൂപ വരെയാണ് വില. ആരോഗ്യസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കാലത്ത് മുറികൾ ശുദ്ധീകരിക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ ഈ എസി കളിൽ ഉണ്ട്. 5 സ്റ്റാർ മോഡലുകൾക്കൊപ്പം പ്ലാസ്മ പ്രൊട്ടക്ടീവ് ഷീൽഡും, 3 സ്റ്റാർ മോഡലുകൾക്കൊപ്പം ട്രിപ്പിൾ എയർ ഫിൽറ്ററും ഇതിനായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഹൈഎനർജി പ്ലാസ്മ ഇലക്ട്രോണുകൾ ഒരു സംരക്ഷക കവചമായി പ്രവർത്തിക്കുന്നു. അശുദ്ധമായ വായു കണങ്ങളെ നീക്കം ചെയ്യുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. പൊടിയില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കുന്നു. ആൻറിവൈറൽ ഫിൽറ്റർ, എച്ച്ഇപിഎ ഫിൽറ്റർ, കാർബൺ ഫിൽറ്റർ എന്നിവ അടങ്ങിയതാണ് എയർ കണ്ടീഷണറിലെ ട്രിപ്പിൾ എയർ ഫിൽറ്ററേഷൻ. 99.9 ശതമാനം വൈറസും ബാക്ടീരിയയും നിർജീവമാക്കാൻ ഇതിലൂടെ സാധിക്കും. ഇൻബിൽറ്റ് വൈഫൈ, അലക്സാ, ഗൂഗിൾ ഹോം, മറ്റ് സ്പീക്കറുകൾ എന്നിവയുമായി കണക്ടിവിറ്റിയും എയർകണ്ടീഷണർ നൽകുന്നു.

ENGLISH SUMMARY: Lloyd with “Intel­li­gent” Smart Air Con­di­tion­er with Real Time Humid­i­ty Sensor

YOU MAY ALSO LIKE THIS VIDEO