Web Desk

കൊച്ചി

December 23, 2020, 6:08 pm

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കര്‍ഷകര്‍ ഒരു ലോഡ് പൈനാപ്പിള്‍ അയക്കുന്നു

Janayugom Online

കേന്ദ്രഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏതാണ്ട് 15–20 ടണ്‍ വരുന്ന ഒരു ലോഡ് പൈനാപ്പിള്‍ ഭക്ഷ്യആവശ്യത്തിനായി അയയ്ക്കുന്നു.

നാളെ വൈകിട്ട് 6 ന് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍  നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷി  മന്ത്രി  വിഎസ്‌ സുനില്‍ കുമാര്‍ വാഹനത്തിന് ഫ്‌ളാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ എല്‍ദോ എബ്രാഹം എംഎല്‍എ, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ഉല്ലാസ് തോമസ്, ജോസി ജോളി, കെജിരാധാകൃഷ്ണന്‍, സുധാകരന്‍ പി.എസ്, പൈനാപ്പിള്‍ കാര്‍ഷിക, വ്യാപാര മേഖലകളിലെയും വിവിധ രാ.ഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യമേഖലകളിലേയും പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Eng­lish sum­ma­ry: Farm­ers protest followups

You may also like this video: