August 12, 2022 Friday

Related news

July 6, 2022
June 28, 2022
May 22, 2022
March 5, 2022
January 27, 2022
January 20, 2022
October 28, 2021
September 26, 2021
July 30, 2021
July 24, 2021

മൈക്രോ ഫിനാൻസ് വായ്പ തട്ടിപ്പ്: 35 വീട്ടമ്മമാര്‍ പരാതി നല്‍കി

Janayugom Webdesk
December 22, 2019 7:50 pm

കരിമ്പുഴ: മൈക്രോ ഫിനാൻസ് വഴി 35 ഓളം നിർധനരായ സ്ത്രീകളുടെ പേരിൽ  വായ്പ എടുത്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയതായി പരാതി. കരിമ്പുഴ കുന്നക്കാട് പാലക്കുന്നത്ത് വീട്ടിൽ ശ്രീധരന്റെ ഭാര്യ നളിനിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. തട്ടിപ്പിനിരയായവർ ജില്ലാ പോലീസ് മേധാവിക്കും,  കലക്ടർക്കും പരാതി നൽകി. നളിനി ഒളിവിലാണ്. കരിമ്പുഴ കുന്നക്കാട് പാലക്കുന്നത്ത് വീട്ടിൽ ശ്രീധരന്റെ ഭാര്യ നളിനിക്കെതിരെയാണ് മൈക്രോഫിനാൻസ് വഴി തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. മൈക്രോ ഫിനാൻസ് ഗ്രൂപ്പുകൾ ഉണ്ടാക്കി 35 ഓളം വീട്ടമ്മമാരുടെ പേരിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്താണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

ബാങ്ക് ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിവില്ലാത്ത സ്ത്രീകളാണ് തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും. മൈക്രോഫിനാൻസുകളുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി ഗ്രൂപ്പുകളിലെ അംഗങ്ങൾ അറിയാതെയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്തു പണം തട്ടിയതെന്നും നോട്ടീസ് വന്നപ്പോള്‍ മാത്രമാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഇവര്‍ നല്‍കിയ പരാതിയിൽ പറയുനന്നു. 50 ലക്ഷത്തോളം രൂപയാണ് നളിനി പലബാങ്കുകളില്‍ നിന്നായ35 സ്ത്രീകളുടെ പേരില്‍ വായ്പ എടുത്തത് എന്നാണ് പരാതിയുള്ളത്.

ലോണെടുത്ത പണം നളിനി തിരിച്ചടയ്ക്കാതായപ്പോൾ ധനകാര്യ സ്ഥാപനങ്ങളിലെ  ജീവനക്കാർ എത്തിയപ്പോഴാണ്  വഞ്ചിതരായ കാര്യം തങ്ങൾ അറിയുന്നതെന്ന് തട്ടിപ്പിനിരയായവർ  പ്രതികരിച്ചു.മൈക്രോഫിനാൻസ് കൂടാതെ പ്രാദേശികമായി കുറികൾ നടത്തി മറ്റൊരു 50 ലക്ഷം രൂപ വെട്ടിപ്പ് നടത്തിയതായും പരാതി ഉയരുന്നുണ്ട്. മൊത്തം ഒരു കോടി രൂപയുടെ വെട്ടിപ്പാണ് നളിനി നടത്തിയിരിക്കുന്നതെന്നാണ് തട്ടിപ്പിനിരയായവർ ആക്ഷേപിക്കുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.