October 3, 2022 Monday

Related news

November 17, 2020
October 14, 2020
October 14, 2020
October 13, 2020
October 10, 2020
October 5, 2020
October 5, 2020
September 28, 2020
September 1, 2020
August 31, 2020

വായ്പ മൊറട്ടോറിയം; കേന്ദ്രസർക്കാരിന് സമയം നീട്ടിനൽകി

Janayugom Webdesk
 ന്യൂഡല്‍ഹി
September 28, 2020 10:26 pm

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ പ്രഖ്യാപിച്ച വായ്പ മൊറ​ട്ടോറിയത്തില്‍ തീരുമാനമറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന്​ ഒരാഴ്​ച കൂടി സമയം അനുവദിച്ച്‌​ സുപ്രീംകോടതി. ഒക്​ടോബര്‍ അഞ്ചിനകം കേന്ദ്രസര്‍ക്കാര്‍ മൊറ​ട്ടോറിയം പ്ലാന്‍ സമര്‍പ്പിക്കണമെന്ന്​ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മൊറ​​ട്ടോറിയം നീട്ടുന്നത് സംബന്ധിച്ച്‌​ കേന്ദ്രസര്‍ക്കാരും ആർബിഐയും ചേര്‍ന്ന്​ സെപ്റ്റംബര്‍ 28നകം തീരുമാനമെടുക്കണമെന്ന്​ സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ തീരുമാനമെടുക്കല്‍ അന്തിമഘട്ടത്തിലാണെന്നും വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ കുറച്ച്‌ സമയം കൂടി ആവശ്യമാണെന്നും കേന്ദ്രത്തിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.​ മൊറ​ട്ടോറിയം കാലയളവ്​, വായ്പ പലിശ ഒ​ഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന്​ മുന്‍ സിഎജി രാജീവ്​ മെഹര്‍ഷിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Loan mora­to­ri­um; The time was extend­ed to the Cen­tral Government

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.