Web Desk

കൊച്ചി:

November 24, 2020, 10:05 pm

തദ്ദേശ ഓഡിറ്റിംഗ്: നടപടി ഹൈക്കോടതി ശരിവച്ചു

Janayugom Online

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിംഗ് നിർത്തിവയ്ക്കാൻ സർക്കാർ ബോധപൂർവമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി.ഓഡിറ്റിംഗ് നിർത്തിവയ്ക്കാനുള്ള നിർദ്ദേശം തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും ഇക്കാര്യം സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ചതിൽ നിന്നും ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി.

ഓഡിറ്റിംഗ് നിർത്തിവയ്ക്കാൻ ഉത്തരവിറക്കിയത് അഴിമതി മറച്ചുവയ്ക്കാനാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പൊതുതാല്പര്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മനസിലാക്കാതെയും വസ്തുതകൾ പരിശോധിക്കാതെയും കോടതിയെ സമീപിച്ചുവെന്നായിരുന്നു സർക്കാർ വാദം.

തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേന്ദ്ര സഹായം ലഭിക്കുന്നതിന് ഇരുപത് ശതമാനം തദ്ദേശസ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ അപ്പ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിനായി സോഫ്റ്റ്‌വേർ നവീകരിക്കുന്നതിനാണ് ഓഡിറ്റ് നിർത്തിവച്ചത്. 2019–20 ലെ ഓഡിറ്റ് ആരംഭിച്ചതായും 2018–19 ലെ ഓഡിറ്റിങ് 14 ജില്ലാപഞ്ചായത്തുകളിലും മൂന്നൊഴികെയുള്ള മുനിസിപ്പാലിറ്റികളിലും കണ്ണൂർ ഒഴികെയുള്ള കോർപ്പറേഷനിലും പൂർത്തിയായി. ബ്ലോക്ക് ‑ഗ്രാമപഞ്ചായത്തുകളിൽ ഓഡിറ്റിങ് വൈകിയെങ്കിലും നവംബർ അവസാനത്തോടെ പൂർത്തിയാവും.

ENGLISH SUMMARY: Local Audit­ing: The High Court upheld the action

YOU MAY ALSO LIKE THIS VIDEO