കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ മാസം നടത്തുമെന്ന് വ്യക്തമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാറിന് കത്ത് നല്കി. ചീഫ് സെക്രട്ടറിക്കും അതാത് ജില്ലാ കളക്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഡിസംബര്‍ 31 നകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്നും കത്തില്‍ വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങളില്‍ നവംബര്‍ 11 ശേഷം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏര്‍പ്പെടുത്തും. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
English summary: Local body election in Kerala
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.