Web Desk

തിരുവനന്തപുരം

December 17, 2020, 3:55 pm

ചെന്നിത്തലയുടെ സ്വപ്നം പൊലിഞ്ഞു, 5 കോർപ്പറേഷനിലും ഇടത്‌ മുന്നണി ഭരണം

Janayugom Online

തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം ഇടതുസർക്കാറിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതേസമയം കോൺഗ്രസ്സിൽ ഇതിനോടകം കലാപസ്വരങ്ങൾ ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ 10 കൊല്ലം ഭരണം നിലനിർത്തിയ കൊച്ചി കോർപ്പറേഷനും കൂടി ഇടതുപക്ഷം കോൺഗ്രസ്സിൽ നിന്ന് തിരിച്ചു പിടിച്ചു കഴിഞ്ഞു. 3 കോർപറേഷനുകളിൽ എങ്കിലും വിമതരെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാം എന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മോഹങ്ങൾക്കേറ്റ തിരിച്ചടിയും കൂടിയാണ് തൃശ്ശൂരിൽ നിന്നും കൊച്ചിയിൽ നിന്നുമെല്ലാം വരുന്ന വാർത്തകൾ.

തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടുമെല്ലാം ആധികാരികമായി തന്നെയായിരുന്നു ഇടത് ആധിപത്യമെങ്കിൽ തൃശ്ശൂർ കൊച്ചി കോർപ്പറേഷനുകളും കൂടി വിജയം ഉറപ്പാക്കാനായത് ഇടത് മുന്നണിക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.ഇതിനെല്ലാം പുറമെ നഗരസഭകളിലും പഞ്ചായത്തുകളിലുമെല്ലാം വിമതരും സ്വതന്ത്രരും ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട്.

പാർട്ടിക്കുള്ളിലെ വാഗ്ദാനങ്ങൾ നിറവേറ്റാതെ താഴെത്തട്ടുമുതൽ തുടങ്ങുന്ന ഗ്രൂപ്പിസം കോൺഗ്രസ് പാർട്ടിക്ക് നൽകിയതാണ് ഈ തിരിച്ചടി. ഇതോടെ 6 മാസങ്ങൾക്കപ്പുറമുള്ള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരിക്കാം. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ കോൺഗ്രസ്സിൽ ഉയരുന്ന കലാപക്കൊടികൾ കോൺഗ്രസ്സ് നേതൃത്വത്തിന് തലവേദനയാവുകയാണ്.

Eng­lish sum­ma­ry: Ker­ala Elec­tion Results

You may also like this video: