August 12, 2022 Friday

Related news

August 12, 2022
August 11, 2022
August 11, 2022
August 11, 2022
August 11, 2022
August 9, 2022
August 2, 2022
July 11, 2022
July 9, 2022
July 5, 2022

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
February 13, 2020 3:05 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന കമ്മീഷന്‍റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഈ മാസം ഏഴ് വരെ പട്ടികയിലുള്ളത് വോട്ടവകാശം നൽകണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതേസമയം ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കോടതി ഉത്തരവ് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: local body polls; 2015 vot­ers list should not be used

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.