Web Desk

തിരുവനന്തപുരം

December 18, 2020, 10:07 am

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം; സിപിഐഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്

Janayugom Online

തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം സെക്രട്ടേറിയറ്റ് യോഗം എകെജി സെന്ററിലും സിപിഐ നിര്‍വാഹക സമിതി എം.എന്‍. സ്മാരകത്തിലുമാണ് യോഗം ചേരുക. കോര്‍പറേഷനിലേയും ജില്ലാ പഞ്ചായത്തുകളിലേയും അധ്യക്ഷ, ഉപാധ്യക്ഷന്മാരെ കുറിച്ച് ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്യും.

കോര്‍പറേഷന്‍ മേയര്‍മാരുടെ കാര്യത്തില്‍ സിപിഐഎം സെക്രട്ടേറിയറ്റില്‍ പ്രാഥമിക ചർച്ചകളുണ്ടാകും. തിരുവനന്തപുരത്ത് ജമീല ശ്രീധറിനൊപ്പം യുവ കൗണ്‍സിലറായ ഗായത്രി ബാബുവിനേയും സിപിഐഎം പരിഗണിക്കുന്നുണ്ട്. കൊല്ലത്ത് മുന്‍മേയര്‍ പ്രസന്ന ഏണസ്റ്റിനെയും തിരുമുല്ലാവാരത്ത് നിന്ന് ജയിച്ച പവിത്രയെയുമാണ് മേയർ സ്‌ഥാനത്തേക്ക്‌ നേതൃത്വം പരിഗണിക്കുന്നത്.

കൊച്ചി, കോഴിക്കോട്, തൃശൂര്‍ മേയര്‍മാരുടെ കാര്യത്തിലും യോഗം ചർച്ച ചെയ്യും. അതോടൊപ്പം, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരുടെ കാര്യത്തിലും തീരുമാനങ്ങളുണ്ടാകും. സിപിഐക്ക് ലഭിക്കുന്ന ഡെപ്യൂട്ടി മേയര്‍മാരുടേയും മറ്റ് സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍വാഹക സമിതിയിലുണ്ടാകുമെന്നാണ് സൂചന.

Eng­lish Sum­ma­ry : Local elec­tion result review; CPI (M) and CPI state lead­er­ship meet­ings today

You May Also Like This Video