തദ്ദേശ തിരഞ്ഞെടുപ്പ്; കിടപ്പ് രോഗികൾക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ടിന് അനുമതി

Web Desk
Posted on September 16, 2020, 12:42 pm

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കിടപ്പ് രോഗികള്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതിനുള‌ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. വോട്ടെടുപ്പിന് സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിടിച്ച ശമ്ബളം പി.എഫില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 6 ദിവസത്തെ ശമ്ബളം 5 മാസമായാണ് പിടിച്ചിരുന്നത്. ഈ തുക ഏപ്രില്‍ മാസം മുതല്‍ പിന്‍വലിക്കാനും കഴിയും.

update..