തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊച്ചി നഗരസഭയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഐ ഗ്രൂപ്പിൽ തർക്കം. എൻ. വേണുഗോപാൽ, ടി. ജെ. വിനോദ്, വി. ഡി. സതീശൻ, ഹൈബി ഈഡൻ എന്നിവരെയാണ് ഐ ഗ്രൂപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കാൻ ചുമതലപ്പെടുത്തിയത്. എന്നാൽ ഹൈബിയും സതീശനും ചേർന്ന് ഈ സമിതിയെ ഹൈജാക്ക് ചെയ്തു എന്നാണ് ആരോപണം. തേവര അടക്കമുള്ള ഡിവിഷനുകളിൽ പേയ്മെൻറ് സ്ഥാനാർഥികളെ തിരുകിക്കയറ്റാൻ ശ്രമം നടക്കുന്നതായും ഗ്രൂപ്പിനുള്ളിൽ നിന്ന് തന്നെ ആക്ഷേപം ഉയരുന്നു.
എൻ. വേണുഗോപാലിനെ മേയർ ആക്കുന്നതിനോട് എ ഗ്രൂപ്പും അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ സതീശനും ഹൈബിയും ചേർന്ന് ഇത് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുയരുന്നു. ഹൈബിയുടെ ആശ്രിതനായ ഒരു യുവ നേതാവിന് വേണ്ടിയാണ് ഇവരുടെ നീക്കം. ലത്തീൻ കത്തോലിക്ക സമുദായത്തിന് തന്നെ മേയർ സ്ഥാനം നൽകണമെന്നും യുവാക്കളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സതീശനും ഹൈബിയും പ്രതിപക്ഷ നേതാവിനും ഹൈക്കമാൻഡിനും കത്ത് നൽകിയതായും അറിയുന്നു. എൻ. വേണുഗോപാലിനെ വെട്ടാനുള്ള നീക്കമായാണ് ഐ ഗ്രൂപ്പ് ഇതിനെ വിലയിരുത്തുന്നത്.
എ ഗ്രൂപ്പിലെ ഡൊമിനിക് പ്രസൻ്റേഷനെ കളത്തിലിറക്കി വേണുഗോപാലിനെ വെട്ടാൻ ശ്രമം നടത്തിയെങ്കിലും ഡൊമനിക്ക് വഴങ്ങിയില്ല. ഇതോടെ എ ഗ്രൂപ്പും പ്രതിസന്ധിയിലായി. ആരെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് എ ഗ്രൂപ്പും കോൺഗ്രസും. നഗരസഭയിൽ മുന്നിൽ നിന്ന് നയിക്കാൻ പറ്റിയ നേതാക്കളില്ല എന്നതാണ് എ ഗ്രൂപ്പിൻ്റെ പ്രതിസന്ധി.
നഗരസഭാ ഭരണം കൈവിട്ടു പോയേക്കുമെന്ന കടുത്ത ആശങ്ക നിലനിൽക്കെ വെള്ളിയാഴ്ച വൈകിട്ട് ബി ടി എച്ചിൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രഹസ്യ യോഗം ചേർന്നു.
ENGLISH SUMMARY: Local elections: Dispute in Group I
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.