Wednesday
24 Jul 2019

ചെറുമത്സ്യങ്ങള്‍ക്ക് ഭീഷണിയായ നട്ടറിന് വിലങ്ങിടാന്‍ സര്‍ക്കാര്‍

By: Web Desk | Thursday 10 January 2019 3:09 PM IST


കോട്ടയം: ചെറുമീനുകള്‍ക്ക് ഭീഷണിയായ നട്ടറിനെ (റെഡ് ബെല്ലി) വളര്‍ത്തുന്നത് വ്യാപകമായതോടെ സ്വകാര്യ ഫാമുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ ഫിഷറീസ് വകുപ്പ്.  ശുദ്ധജല മത്സ്യങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ ഫിഷറീസ് വകുപ്പിന്റെ എല്ലാ പ്രോജക്ടുകളില്‍ നിന്നും നട്ടറിനെ നേരത്തെ ഒഴിവാക്കിയിരുന്നു. ഫാമുകളില്‍ നട്ടറിനെ വളര്‍ത്തിയാല്‍ സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കര്‍ഷകര്‍ക്ക് നിഷേധിക്കും.

പ്രളയകാലത്ത് സ്വകാര്യഫാമുകളില്‍ നിന്ന് വന്‍തോതില്‍ നട്ടര്‍ മത്സ്യങ്ങള്‍ ജലാശയങ്ങളിലേക്ക് ചാടിപ്പോയിരുന്നു. ഇത് കുട്ടനാട്ടിലേയും അപ്പര്‍കുട്ടനാട്ടിലേയും മത്സ്യസമ്പത്തിന് വന്‍ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍. പ്രളയത്തിന് ശേഷം തോടുകളില്‍ നിന്ന് വന്‍തോതില്‍ നട്ടര്‍ മത്സ്യം ലഭിച്ചിരുന്നു. നിലവില്‍ നട്ടര്‍, ആഫ്രിക്കന്‍ മുഷി മത്സ്യങ്ങളെ വളര്‍ത്താന്‍ സ്വകാര്യ ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ല. നിരോധിത മത്സ്യങ്ങളെ ഫാമുകളില്‍ നിന്ന് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ ഫിഷറീസ് വകുപ്പിന് അധികാരമുണ്ട്.

Related News