ആടിനൊപ്പം അവർ ഒത്തുചേർന്നു : പ്രിയപ്പെട്ട കുഞ്ഞു മക്കൾക്ക് ഒരായിരം ഉമ്മകൾ

Web Desk
Posted on May 06, 2019, 7:20 pm

കൊച്ചി :വീട്ടിൽ നിന്നും വിറ്റ ആടുകളെ കാണാൻ ഉടമസ്ഥന് കത്തെഴുതിയ കുരുന്നുകൾക്ക് ആടുകളുമായി പുനഃസമാഗമം .സോഷ്യൽ മീഡിയയിൽ വൈറലായ കത്തിന്റെ അവകാശികളെ കണ്ടെത്തിയത് കത്ത് പുറത്തുവിട്ട  നിധിൻ തന്നെയാണ് സന്തോഷം നിറഞ്ഞ കുഞ്ഞുങ്ങളുടെ പടവും പുറത്തുവിട്ടത് .കഴിഞ്ഞ ദിവസമാണ് നിധിൻ ഇത് സംബന്ധിച്ചു ഇങ്ങനെ പോസ്റ്റിട്ടത് .ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടിൽ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോൾ ഏതോ കുട്ടികൾ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒന്ന് വായിച്ചപ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു കുളിർമ തോന്നി. ആ കുട്ടികളുടെ വീട്ടിൽ നിന്നും വക്കീൽ വാങ്ങിയ ആട്ടിൻകുട്ടികളെ കാണാനെത്തിയതാണ് കുട്ടികൾ..!

വന്നോപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഇനി വരുമ്പോൾ ആട്ടിൻകുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തിൽ…!
ഉടമസ്ഥൻ വിറ്റിട്ടും„,വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികൾ നൽകുന്ന സന്ദേശം വളരെ വലുതാണ്..
“എനിക്കും അനിയനും അതിനെ(ആടിൻകുട്ടിയെ) കാണാതിരിക്കാൻ കഴിയില്ല” എന്ന ഒറ്റ വരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ.കുട്ടികളെ കണ്ടെത്തിയ ശേഷം നിധിൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു .ഇതാണ് മലയാളികൾ തേടി നടന്ന ആ കുട്ടികൾ..
 
തങ്ങളുടെ പ്രിയപ്പെട്ട ആട്ടിൻ കുട്ടികളെ കാണുവാൻ അനുവാദം തരണമെന്ന ആവശ്യവുമായി രണ്ട് കുട്ടികൾ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആ കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകൾ എന്നെ ബന്ധപ്പെട്ടിരുന്നു.
കൊല്ലം ശാസ്താംകോട്ട ബിഷപ്പ് എം എം സി എസ് പി എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അലീന കോശി, നാലാം ക്ലാസ് വിദ്യാർഥി ജോർജി കോശി, ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ എസ് മാത്യു എന്നീ കുട്ടികളാണ് ആ കത്തിന് പിന്നിൽ. ചക്കുവള്ളി തെക്കേഭാഗത്ത് വീട്ടിൽ കോശിയുടെയും സുനി കോശിയുടെയും മക്കളാണ് ഈ കുട്ടികൾ. ഇവർ ബഹ്‌റൈനിൽ തമാസമായിരുന്നു. കഴിഞ്ഞ വർഷമാണ് കുട്ടികളെ നാട്ടിലെ സ്കൂളിൽ ചേർത്തത്. 
കുട്ടികൾ ഇപ്പോൾ ആട്ടിൻ കുട്ടികൾക്കൊപ്പം ഈ വേനൽക്കാലം അടിച്ചു പൊളിക്കുവാണ്..
 
ഒരു നിമിഷത്തേക്ക് എങ്കിലും ബാല്യത്തിന്റെ മധുരമുള്ള ഓർമകളിലേക്ക് മലയാളികളെ കൊണ്ടുപോകുവാനും സഹജീവി സ്നേഹത്തിന്റെ ആഴവും പരപ്പും നമ്മുക്ക് കാണിച്ചു തരുവാനും ആ കത്തിലൂടെ ഈ കുട്ടികൾക്ക് സാധിച്ചു..
പ്രിയപ്പെട്ട കുഞ്ഞു മക്കൾക്ക് ഒരായിരം ഉമ്മകൾ