March 21, 2023 Tuesday

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ നാളെ മുതൽ പേര് ചേർക്കാം

Janayugom Webdesk
തിരുവനന്തപുരം
March 7, 2020 5:55 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി 2015 ലെ വോട്ടർ പട്ടിക ആധാരമാക്കിയുള്ള പുതുക്കൽ നടപടി തുടങ്ങി. നാളെ മുതൽ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 16 വൈകുനേരം 5 മാണി വരെയാണ് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തിയ്യതി. അന്തിമ പട്ടിക മാർച്ച് 25ന് പ്രസിദ്ധീകരിക്കും. 2019 ലെ വോട്ടർ പട്ടിക തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇതിനു പിന്നാലെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ENGLISH SUMMARY: Local self bod­ies elec­tion reg­is­ter­ing names from tomor­row onward

YOU  MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.