മകൻ  ചതിച്ച പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് പിതാവ്: വിചിത്രമായ കല്യാണ വിശേഷം 

Web Desk
Posted on May 20, 2019, 5:08 pm

മകൻ വിവാഹവാഗ്ദാനം നൽകി പിന്മാറിയ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് പിതാവ്. കോട്ടയം തിരുനക്കരയാണ് സംഭവം.

ആറു വര്‍ഷം മുമ്പാണ് ഷാജി യുടെ മകൻ കൂടെ പഠിക്കുന്ന പെൺകുട്ടിയെ പ്രേമിച്ചത്. ഇരുവരും നാടുവിട്ടുപോയി വിവാഹത്തിനൊരുങ്ങി. പ്രായപൂർത്തിയാകാത്ത ഇരുവരും ഒടുവിൽ കോടതിയിലെത്തി. പെണ്ണിന്റെ വീട്ടുകാർ തള്ളിപ്പറഞ്ഞതോടെ അവളെ സ്വന്തം വീട്ടിൽ നിർത്താൻ ഷാജി തയ്യാറായി. മകനെ ഹോസ്റ്റലിലാക്കി പഠിക്കാനയച്ചു. പ്രായപൂർത്തിയാകുമ്പോൾ ഇരുവർക്കും വിവാഹം ചെയ്യാമെന്ന നിലപാടിലായിരുന്നു ഇത്.

Image may contain: 9 people, people smilingഎന്നാൽ ഹോസ്റ്റലിൽ നിന്ന് പഠിക്കവെ മകൻ മറ്റൊരു പെൺകുട്ടിയുമായി പ്രേമത്തിലായി. ഇതോടെ അച്ഛൻ അയാളെ തന്റെ കൂടെ ഗൾഫിൽ കൊണ്ടുപോയി. ഇവിടെ നിന്ന് തിരിച്ചെത്തിയ മകൻ വേറൊരു പെൺകുട്ടിയെ വിവാഹം ചെയ്യുകയാണുണ്ടായത്.

ഇതോടെ മകനെ തള്ളിപ്പറയുകയും പെൺകുട്ടിയുടെ വിവാഹം നടത്തുമെന്ന് തീരുമാനിക്കുകയുമായിരുന്നു. പെൺകുട്ടിക്ക് മകനുവേണ്ടി കാത്തുവെച്ചിരുന്ന സ്വത്തുക്കൾ എഴുതി നൽകി.

കരുനാഗപ്പള്ളി സ്വദേശി അജിത്തുമായാണ് വിവാഹം നടന്നത്. തിരുനക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ.

സന്ധ്യപല്ലവി എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഈ വിശേഷം പങ്ക് വെച്ചിട്ടുള്ളത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇന്ന് വിചിത്രമായ ഒരു കല്യാണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നു.…. താലി കെട്ട് കണ്ണുനനയാതെ കാണാനായില്ല…

(സുഹൃത്തിൻെറ കൂടെ കൂട്ട് പോയതാണ് ഞാൻ)

കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്… …

Image may contain: 12 people, people smiling6 വർഷം മുൻപ് ഷാജിയേട്ടൻെറ മകൻ +2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാൻ പ്രേരിപ്പിച്ചത്… പെണ്ണ് വീട്ടുകാർ പോലീസിൽ പരാതി കൊടുത്തതിനെ തുടർന്ന്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കി.. പെണ്ണിൻെറ വീട്ടുകാർക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂർത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു ..

മകനെ ഹോസ്റ്റലിൽ നിർത്തി തുടർന്ന് പഠിക്കാനയച്ചു.. പെൺകുട്ടി യെ. സ്വന്തം വീട്ടിലും നിർത്തി… എന്നാൽ ഇതിനിടയിൽ മകൻ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു… എന്നറിഞ്ഞ ഷാജിയേട്ടൻ. അവനെ തൻെറ കൂടെ ഗൾഫിൽ കൊണ്ട് പോയി .. കഴിഞ്ഞു വർഷം ലീവെടുത്ത് നാട്ടിൽ വന്ന മകൻ. മറ്റൊരു പെൺകുട്ടി യെ വിവാഹം ചെയ്യ്തു..

ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കൾ. മകനെ സ്നേഹിച്ച് കാത്തിരുന്ന പെൺകുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ‚30 കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.….

Image may contain: 13 peopleഈ അച്ഛൻെറയും ‚അമ്മയുടെയും നല്ല മനസ്സ് കാണാൻ ആ മകന് കഴിഞ്ഞില്ല… ഇവർക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകൾ ഉണ്ട്

നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്നേഹികളെ കാണിച്ചു തന്നതിന്