പ്രതിമാ നിർമ്മാണത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം

Web Desk

ന്യൂഡൽഹി

Posted on August 04, 2020, 9:30 pm

അയോധ്യയിൽ രാമന്റെ പ്രതിമാ നിർമ്മാണവുമായി ബന്ധപെട്ട് പ്രദേശവാസികളുടെ പ്രതിഷേധം. 251 മീറ്റർ ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ബർഹാത ഗ്രാമത്തിൽ വസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിമ സ്ഥാപിക്കുന്നതിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതോടെ തങ്ങളുടെ ജീവനോപാധി നഷ്ടപ്പെടുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. 350 കുടുംബങ്ങളിലായി 1500 പേരാണ് പ്രദേശത്ത് താമസിക്കുന്നത്. ഭൂരിഭാഗം പേരും കൃഷി ചെയ്താണ് കഴിയുന്നത്. പ്രതിമ സ്ഥാപിക്കുന്നതോടെ അയോധ്യ വിട്ടുപോകേണ്ട അവസ്ഥ വരും. ഇതിനേക്കാൾ മരണമാണ് നല്ലതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അയോധ്യയിലെ രാജഭരണകാലം മുതൽ ഇവിടെയാണ് വസിക്കുന്നത്. ഇപ്പോൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി മുൻസിപ്പൽ കോർപ്പറേഷന്റെ അധീനതയിലാണെന്ന് പറയുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് പ്രദേശവാസികൾ സ്വീകരിക്കുന്നത്.