കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ആറാം ദിനമായ ഇന്ന് (മാർച്ച് 29 ന് ഉച്ചയ്ക്ക് 12 മണി വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരൻ അറിയിച്ചു. ഇത്രയും കേസുകളിലായി 26 പ്രതികളാണുള്ളത്. ഇതിൽ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വാഹനങ്ങൾ പിടിച്ചെടുത്തു. ലോക് ഡൗൺ നിർദേശങ്ങൾ അവഗണിച്ച് ഇരുചക്രവാഹനങ്ങളിൽ ചുറ്റിക്കറങ്ങുന്നവർക്കെതിരെയാണ് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ അവശ്യ സർവീസ് അല്ലാതിരുന്നിട്ടും കടകൾ തുറന്ന വരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്വാറൻറൈൻ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപേ പുറത്തിറങ്ങിയ രണ്ടുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ENGLISH SUMMARY: lock down; 24 persons arrested in palakkad today
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.